പോസിറ്റീവിറ്റി നിരക്ക് 10.14 ശതമാനം
പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 654 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്കിൽ സമീപദിവസങ്ങളിലെ ഏറ്റവും ഉയർന്ന സംഖ്യയായി ഇത്. പോസിറ്റീവിറ്റി നിരക്ക് 10.14 ശതമാനമായി. ഇന്നലെ 808 പേർ രോഗമുക്തരായിട്ടുണ്ടെന്നുള്ളത് ആശ്വാസമായി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 623 പേർക്കും സന്പർക്കരോഗ ബാധയാണ്. ഇതിൽ സന്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്.
ജില്ലയിലെ 57 തദ്ദേശസ്ഥാപനങ്ങളിലും പുതിയ രോഗബാധിതരുണ്ട്. നഗരസഭകളിൽ ഏറ്റവും ഉയർന്ന കണക്ക് പന്തളത്താണ്. 37 പേർക്കാണ് രോഗബാധ. തിരുവല്ല - 36, അടൂർ - 32, പത്തനംതിട്ട - 21 എന്നിങ്ങനെയാണ് മറ്റു നഗരസഭകളിലെ പുതിയ രോഗബാധ. ഗ്രാമപഞ്ചായത്തുകളിൽ ഏഴംകുളം - 31, കുളനട - 26, കൊടുമണ്‍ - 24, കവിയൂർ - 23, പ്രമാടം, പഴവങ്ങാടി - 18 വീതം എന്നിങ്ങനെ രോഗബാധിതരുണ്ട്.
ജില്ലയിൽ ഇതേവരെ 39342 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 34399 പേർ സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇതേവരെ 33720 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 5382 പേരാണ് ചികിത്സയിൽ.
3540 പേരാണ് കോവിഡ് ബാധിതരായി വീടുകളിൽ ചികിത്സയിലുള്ളത്. 19960 പേർ നിരീക്ഷണത്തിലാണ്. 4404 സ്രവ സാന്പിളുകളാണ് ഇന്നലെ സർക്കാർ, സ്വകാര്യ ലാബുകളിലായി പരിശോധനയ്ക്കെടുത്തത്. 2759 ഫലങ്ങൾ ലഭിക്കാനുണ്ട്.
ഒരു മരണംകൂടി
പത്തനംതിട്ട: കോവിഡ് ബാധിതനായ ഒരാളുടെ മരണംകൂടി ഇന്നലെ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മെഴുവേലി സ്വദേശി (46)യാണ് മരിച്ചത്. ഇതര രോഗങ്ങൾ മൂലമുള്ള സങ്കീർണതകൾ മരണകാരണമായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നിയന്ത്രിത മേഖലകൾ
പത്തനംതിട്ട: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകളാക്കി ജില്ലാ കളക്ടർ ഉത്തരവായി.
കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (കൊച്ചുപറമ്പ് കോളനി ഭാഗം), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 3, 5 എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പ്രക്കാനം ജംഗ്ഷനില്‍നിന്നും ഇലവുംതിട്ട റോഡില്‍ പഞ്ചായത്ത് സ്റ്റേഡിയം വരെയും ഓമല്ലൂര്‍ റോഡില്‍ മത്തങ്ങാമുക്ക് വരെയും മുട്ടുകുടുക്കറോഡില് നിരവയില്‍ പടി വരെയും ഇലന്തൂര്‍ റോഡില്‍ പീടിക പടി വരെയും),
മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 13 എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പറയങ്കര ഭാഗം, വാര്‍ഡ് 12 പറയങ്കര ഭാഗവും, പുന്നക്കുളഞ്ഞി ഭാഗവും എന്നീ പ്രദേശങ്ങളില്‍ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോണ്‍ നിയന്ത്രണം.