എ​സ്ഡി​പി​ഐ പി​ടി​ച്ച​ത് ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി, പു​ലി​വാ​ലാ​യ​ത് എ​ൽ​ഡി​എ​ഫി​ന് ‌
Wednesday, January 20, 2021 10:57 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ എ​സ്ഡി​പി​ഐ​യു​മാ​യി എ​ൽ​ഡി​എ​ഫി​നു യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലും സി​പി​ഐ എ​ത്തി​യി​ല്ല. സി​പി​എ​മ്മി​നെ​തി​രെ എ​സ്ഡി​പി​ഐ ബ​ന്ധം ആ​രോ​പി​ച്ച് പ​ര​സ്യ നി​ല​പാ​ടെ​ടു​ത്ത സി​പി​ഐ​യു​ടെ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു എ​ൽ​ഡി​എ​ഫി​ലെ മ​റ്റു നേ​താ​ക്ക​ളു​ടെ പ​ത്ര​സ​മ്മേ​ള​നം.‌
ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​ൽ എ​ൽ​ഡി​എ​ഫി​നോ സി​പി​എ​മ്മി​നോ എ​സ്ഡി​പി​ഐ​യു​മാ​യി ഒ​രു ധാ​ര​ണ​യു​മി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി്റ്റി തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ്പി​ശ​കാ​ണ് വി​വാ​ദ​ത്തി​ന് പി​ന്നി​ൽ. എ​സ്ഡി​പി​ഐ നേ​ടി​യ വി​ദ്യാ​ഭ്യാ​സ ക​ലാ കാ​യി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ച്ചി​രു​ന്നു.‌
എ​ല്ലാ സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി​യി​ലും ഭൂ​രി​പ​ക്ഷം നേ​ടാ​നു​ള്ള അം​ഗ​ബ​ലം എ​ൽ​ഡി​എ​ഫി​നി​ല്ല. നാ​ല് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ മേ​ൽ​ക്കൈ നേ​ടു​ക​യും ചെ​യ്തു. അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഒ​ഴി​വു​ണ്ടാ​യി​രു​ന്ന ക​ലാ കാ​യി​കം, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കാ​ണ് എ​സ്ഡി​പി​ഐ​യു​ടെ മൂ​ന്ന് അം​ഗ​ങ്ങ​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ​ത്. അ​തി​ൽ ഒ​രം​ഗം മാ​ത്ര​മേ എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. എ​സ്ഡി​പി​ഐ ബ​ന്ധം ആ​രോ​പി​ക്കു​ന്ന​വ​ർ യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​ത്ത​വ​രാ​ണ്.
തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​യ പ്ര​സ്താ​വ​ന​ക​ളാ​ണ് സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യും ന​ട​ത്തി​യ​ത്. അ​ത് തി​രു​ത്താ​ൻ അ​വ​ർ ത​യാ​റാ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ. സ​ജി​കു​മാ​ർ പ​റ​ഞ്ഞു. ‌
എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ​സ്. മീ​രാ​സാ​ഹി​ബ്, സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം കെ. ​അ​നി​ൽ കു​മാ​ർ, പി.​കെ. ജേ​ക്ക​ബ് (കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം), ​ഷാ​ഹു​ൽ ഹ​മീ​ദ് (കോ​ണ്‍​ഗ്ര​സ് -എ​സ്), നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര (എ​സ്ജെ​ഡി) തു​ട​ങ്ങി​യ​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌
‌എ​സ്ഡി​പി​ഐ​യെ സ​ഹാ​യി​ച്ച​ത് യു​ഡി​എ​ഫെ​ന്ന് ‌
‌ന​ഗ​ര​സ​ഭ​യി​ൽ എ​സ്ഡി​പി​ഐ​യ്ക്ക് ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി നേ​ടി​ക്കൊ​ടു​ത്ത​തി​നു പി​ന്നി​ൽ യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടാ​ണെ​ന്ന് സ​ക്കീ​ർ ഹു​സൈ​ൻ ആ​രോ​പി​ച്ചു.‌
ന​ഗ​ര​സ​ഭ​യി​ലെ ക​ക്ഷി​നി​ല അ​നു​സ​രി​ച്ച് യു​ഡി​എ​ഫി​ന് ര​ണ്ട് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ നേ​ടാ​മാ​യി​രു​ന്നു.
എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും 13 വീ​തം അം​ഗ​ങ്ങ​ളു​ണ്ട്. എ​ൽ​ഡി​എ​ഫി​ന് മൂ​ന്ന് സ്വ​ത​ന്ത്രാം​ഗ​ങ്ങ​ൾ കൂ​ടി പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ചെ​യ​ർ​മാ​നും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ന്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന 14 പേ​രെ മാ​ത്ര​മേ ആ​റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് നി​ശ്ച​യി​ക്കാ​നാ​കൂ. ഇ​ത്ത​ര​ത്തി​ൽ നി​ശ്ച​യി​ക്കു​ന്പോ​ൾ നാ​ല് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ മാ​ത്ര​മേ ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ.
യു​ഡി​എ​ഫി​ന് 13 അം​ഗ​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​വ​ർ​ക്ക് ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ മാ​ത്ര​മാ​ണ് ഭൂ​രി​പ​ക്ഷം. മൂ​ന്ന് അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള എ​സ്ഡി​പി​ഐ​യും ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ക​ര​സ്ഥ​മാ​ക്കി.
ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം ല​ഭി​ക്കി​ല്ലെ​ന്ന​റി​യാ​മാ​യി​രു​ന്നി​ട്ടും മൂ​ന്നു​പേ​രെ യു​ഡി​എ​ഫ് ആ ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് നി​ർ​ദേ​ശി​ച്ച​ത് എ​ന്തി​നാ​ണെ​ന്നു വ്യ​ക്ത​മാ​ക്ക​ണം. യു​ഡി​എ​ഫി​നു ല​ഭി​ച്ച ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലും നാ​ലു​പേ​രെ ഉ​ൾ​പ്പെ​ടു​ത്തി. ഇ​ത്ത​ര​ത്തി​ൽ ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ളെ മ​റ്റു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലേ​ക്കു മ​ത്സ​രി​പ്പി​ച്ച​ശേ​ഷം ക​ലാ കാ​യി​കം, വി​ദ്യാ​ഭ്യാ​സം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ മൂ​ന്ന് ഒ​ഴി​വു​ക​ൾ മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ചെ​ടു​ത്ത​ത് യു​ഡി​എ​ഫാ​ണെ​ന്നാ​ണ് സ​ക്കീ​ർ ഹു​സൈ​ന്‍റെ ആ​രോ​പ​ണം. ‌
‌വോ​ട്ടു​ചോ​ർ​ച്ച പ​രി​ശോ​ധി​ക്കും ‌‌
ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള വോ​ട്ടു ചോ​ർ​ച്ച എ​ൽ​ഡി​എ​ഫും സി​പി​എ​മ്മും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ. സ​ജി കു​മാ​ർ പ​റ​ഞ്ഞു.
എ​സ്ഡി​പി​ഐ ജ​യി​ച്ച ചി​ല വാ​ർ​ഡു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മൂ​ന്നാം സ്ഥാ​ന​ത്താ​യ​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.
എ​ൽ​ഡി​എ​ഫ് ജ​യി​ച്ച വാ​ർ​ഡു​ക​ളി​ലും മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് വോ​ട്ട് കു​റ​ഞ്ഞ​തും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ‌

പത്തനംതിട്ടയിൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ സം​ഭ​വി​ച്ച​ത് ‌

‌‌സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ഏ​തെ​ങ്കി​ലും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണമെന്നാണ് ചട്ടം. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം, അ​ധ്യ​ക്ഷ സ്ഥാ​നം എ​ന്നി​വ​യി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള വ​നി​താ സം​വ​ര​ണം മാ​ന​ദ​ണ്ഡം പാ​ലി​ച്ചി​രി​ക്ക​ണം. ധ​ന​കാ​ര്യ സമിതി അ​ധ്യ​ക്ഷ​സ്ഥാ​നം ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​യ്ക്കു​ള്ള​താ​ണ്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ അം​ഗ​ബ​ലം അ​നു​സ​രി​ച്ച് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഉ​ൾ​പ്പെ​ടെ ആ​റ് സമിതികളിലേ​ക്കും അ​ഞ്ചു​വീ​തം അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട​ണം. ചെ​യ​ർ​മാ​നും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും ഇ​തി​ൽ ഉ​ൾ​പ്പെ​ടാ​നും പാ​ടി​ല്ല. പി​ന്നീ​ട് അ​വ​ശേ​ഷി​ക്കു​ന്ന 30 അം​ഗ​ങ്ങ​ളെ​യാ​ണ് ആ​റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ‌
ഇ​തി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൽ​ഡി​എ​ഫ് നാ​ല് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ആദ്യം തെരഞ്ഞെടുപ്പു നടന്ന ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ ഭൂ​രി​പ​ക്ഷം ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ര​ണ്ട് അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ച്ചു. ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കേ​ണ്ടി​യി​രു​ന്ന വി​ക​സ​നം, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് മൂ​ന്നു​വീ​തം അം​ഗ​ങ്ങ​ളെ​യും ആ​രോ​ഗ്യം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് നാ​ലു​പേ​രെ​യും നി​യോ​ഗി​ച്ചു. ക്ഷേ​മ​കാ​ര്യം, ക​ലാ​കാ​യി​കം, വി​ദ്യാ​ഭ്യാ​സം സ്്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് ഓ​രോ​രു​ത്ത​രെ​യാ​ണ് നി​ർ​ദേ​ശി​ച്ച​ത്. ‌
യു​ഡി​എ​ഫ് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് മൂ​ന്നു​പേ​രെ നി​ർ​ദേ​ശി​ച്ചതോടെ അതു പൂർണമായി. അ​വ​ർ​ക്ക് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കേ​ണ്ട ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ നാ​ലം​ഗ​ങ്ങ​ളെ​യും നി​ശ്ച​യി​ച്ചു. എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ച മ​റ്റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ ര​ണ്ട് അം​ഗ​ങ്ങ​ളാ​ണ് യു​ഡി​എ​ഫി​നു​ള്ള​ത്. അതുവരെ നാമനിർദേശം വയ്ക്കാതിരുന്ന എ​സ്ഡി​പി​ഐ​ ഒഴിവുണ്ടായിരുന്ന ക​ലാ​കാ​യി​കം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേക്ക് തങ്ങളുടെ മൂന്നാംഗങ്ങളെയും ഒന്നിച്ചു നിർദേശിക്കുകയായിരുന്നു.