റാന്നി: സിഎജി റിപ്പോർട്ട് തിരുത്താൻ നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന പിണറായി വിജയൻ ചരിത്രത്തിലെ ഏകാധിപതികളെപ്പോലും ലജ്ജിപ്പിച്ചിരിക്കുകായണെന്ന് കേരള കോണ്‍ഗ്രസ് - ജോസഫ് ഉന്നതാധികാര സമിതിയംഗം ജോസഫ് എം. പുതുശേരി. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടക്കെണിയിൽപെട്ട് ഉഴലുന്പോഴും യാതൊരു സങ്കോചവുമില്ലാതെ തങ്ങൾ നടത്തിയ ധൂർത്തും ക്രമക്കേടും വെട്ടിപ്പും മറച്ചുപിടിക്കാനാണ് ഭരണഘടനാ സ്ഥാപനമായ സിഎജിയുടെമേൽപോലും കുതിര കയറുന്നതെന്നും പുതുശേരി പറഞ്ഞു.
യാതൊരു നിയന്ത്രണവുമില്ലാതെ പെട്രോളിയം ഉത്പന്നങ്ങൾക്കു വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ ബന്ദികളാക്കി പകൽക്കൊള്ള നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.നിയോജകമണ്ഡലം ചെയർമാൻ കെ.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റുമാരായ ടി.കെ. സാജു, സി.കെ. ബാലൻ, കേരള കോണ്‍ഗ്രസ് - ജേക്കബ് ജില്ലാ പ്രസിഡന്റ് സനോജ് മേമന, കേരള കോണ്‍ഗ്രസ് - ജോസഫ് സംസ്ഥാന കമ്മിറ്റിയംഗം സ്മിജു ജേക്കബ്, രജീവ് താമരപ്പള്ളിൽ, യുഡിഎഫ് കണ്‍വീനർ പ്രകാശ് തോമസ്, റെജി താഴമണ്‍, രാജു മരുതിക്കൽ, സജി ഇടിക്കുള, ജെസി അലക്സ്, എ.ജി. അനന്തൻപിള്ള, അനിത അനിൽ കുമാർ, ജോണ്‍ മാത്യു ചക്കിട്ടയിൽ, മാത്യു പാറയ്ക്കൽ, എബിൻ തോമസ് കൈതവന തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ടയിൽ
പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ആറൻമുള യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനു മുന്പിൽ ധർണ നടത്തി. കെപിസിസി മെംബർ പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.എൻ. ഹമീദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ കണ്‍വീനർ ജോണ്സണ് വിളവിനാൽ, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാർ, സുനിൽ എസ്. ലാൽ, ജി. രഘുനാഥ്, ഉണ്ണികൃഷ്ണൻ നായർ കുളനട, സോജി മെഴുവേലി, ബ്ലോക്ക് പ്രസിഡന്റ് രാധ ചന്ദ്രൻ, മുസ്്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.പി. നൗഷാദ്, എൻ. ബിസ്മില്ലാഖാൻ, പി.കെ. ഇക്ബാൽ, റെനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
തിരുവല്ലയിൽ
തിരുവല്ല: കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി ഭരണത്തെ ജനങ്ങൾ തൂത്തെറിയുമെന്ന് രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ഉമ്മൻ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗങ്ങളായ കുഞ്ഞുകോശി പോൾ, കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം റെജി തോമസ്, ആർഎസ്പി സെക്രട്ടറി മധുസൂദനൻ നായർ, സിഎംപി ജില്ലാ സെക്രട്ടറി ശശിധരൻ നായർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഏബ്രഹാം കുന്നുകണ്ടത്തിൽ, കോശി പി. സഖറിയ, ജേക്കബ് പി. ചെറിയാൻ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ, സെക്രട്ടറി ഷിബു പുതുക്കേരിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ, നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ, സജി ചാക്കോ, രാജേഷ് ചാത്തങ്കരി, സാം ഈപ്പൻ, പെരിങ്ങര രാധാകൃഷ്ണൻ, സജി എം.മാത്യു, റെജി തർക്കോലി, ബിജു ലങ്കാഗിരി, അജി തമ്പാൻ, കെ.പി. രഘുകുമാർ, ശിവദാസ് പരുമല, പി.തോമസ് വർഗീസ്, സണ്ണി തോമസ്, കെ.ജി. മാത്യു, അലക്സ് പുത്തുപള്ളി, ജേക്കബ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
അടൂരിൽ
അടൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എഇ ഓഫീസിന് മുന്നിൽ നടന്ന ധർണ ആർഎസ്പി ജില്ലാ സെക്രട്ടറി ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം ചെയർമാൻ ശിവകുമാർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, തേരകത്ത് മാണി, ഏഴംകുളം അജു,മാത്യു വീരപ്പള്ളി, വൈ.രാജൻ, കെ. പ്രതാപൻ, റ്റി. എൻ. തൃദീപ്, എസ്. ബിനു, ബിജിലി ജോസഫ്, മഞ്ജു വിശ്വനാഥ്, മണ്ണടി പരമേശ്വരൻ, ബിജു ഫിലിപ്പ്, രാഹുൽ മാംങ്കൂട്ടത്തിൽ, വിമൽ കൈതക്കൽ, ബാബു ദിവാകരൻ, എം. ആർ. ജയപ്രസാദ്, ഗീത ചന്ദ്രൻ, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, ഷിബു ചിറക്കരോട്, നരേന്ദ്രനാഥ്, നൗഷാദ് റാവുത്തർ, രാജേന്ദ്രൻ നായർ, കമറുദ്ദീൻ മുണ്ടതറയിൽ, രാധാകൃഷ്ണൻ, ജോയി മണക്കാല, റെജി മാമൻ, മണ്ണടി മോഹൻ, രാജീവ്, ഇ. എ. ലത്തീഫ്, ഉമ്മൻ ചക്കാല, സാം മാത്യു, തോട്ടുവാ മുരളി, റിനോ പി.രാജൻ, ഗോപു കരുവാറ്റ, ഫെന്നി നൈനാൻ തുടങ്ങിയവർ പ്രസംഗിച്ചു.