ബീ​റ്റ് ഓ​ഫീ​സ​ര്‍​ക്കെ​തി​രെ വ്യാ​ജ​പ്ര​ചാ​ര​ണം: പോ​ലീ​സ് കേ​സെ​ടു​ത്തു
Sunday, January 24, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍ ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി വീ​ട്ടി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ നി​ന്നും പ​ക​ര്‍​ത്തി വാ​ട്സാ​പ്പി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍ അ​ജി​ത്ത്, ഇ​ട​യാ​റ​ന്മു​ള​യി​ലെ ഒ​രു വീ​ട് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ശേ​ഷം പോ​കു​ന്ന ദൃ​ശ്യ​മാ​ണ് വീ​ട്ടി​ലെ സി​സി​ടി​വി​യി​ല്‍ നി​ന്നും പ​ക​ര്‍​ത്തി വാ​ട്സാ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്.
ഒ​രു യു​വാ​വ് പോ​ലീ​സ് വേ​ഷ​ത്തി​ല്‍ ഇ​ട​യാ​റ​ന്മു​ള​യി​ലെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്നും, റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചെ​ന്നും താ​മ​സ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി​യെ​ന്നും ആ​രും ത​ന്നെ ഇ​യാ​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു​മാ​ണ് സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​ത്.
വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നു ഇ​തി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​താ​യും, 120(ഒ), 117(​ഇ) പ്ര​കാ​രം ആ​റ​ന്മു​ള പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ് അ​റി​യി​ച്ചു.
സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്തു കൊ​ണ്ടു​ള്ള എ​ല്ലാ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. ജ​ന​മൈ​ത്രി എം ​ബീ​റ്റി(​മൊ​ബൈ​ല്‍ ബീ​റ്റ്)​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ടു.