ത​ണ്ണീ​ര്‍​ത്ത​ടം നി​ക​ത്തി നി​ര്‍​മി​ച്ച റോ​ഡ് തോ​ടാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്
Sunday, January 24, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: ത​ണ്ണീ​ര്‍​ത്ത​ടം നി​ക​ത്തി നി​ര്‍​മി​ച്ച റോ​ഡ് പൊ​ളി​ച്ച് തോ​ടാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. ജ​ല​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ കൈ​യേ​റി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് 18 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ര്‍​മി​ച്ച കൊ​ടു​മ​ണ്‍, ഏ​ഴം​കു​ളം വി​ല്ലേ​ജു​ക​ളി​ലൂ​ടെ​യു​ള്ള ക​ല്യാ​ണി​ക്ക​ല്‍ - പൊ​രി​യ​ക്കോ​ട് റോ​ഡാ​ണ് പൊ​ളി​ക്കാ​നും പ​ഴ​യ​നി​ല​യി​ല്‍ തോ​ടാ​ക്കാ​നും ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഈ ​ന​ട​പ​ടി. സി​പി​എം മ​ണി​മ​ല​മു​ക്ക് ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം​കൂ​ടി​യാ​യ ബ​ഥേ​ല്‍ ടോ​ണി ജോ​സ് ന​ല്‍​കി​യ പ​രാ​തി​യു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് ന​ട​പ​ടി.
ത​ണ്ണീ​ര്‍​ത്ത​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഒ​രു കി​ലോ​മീ​റ്റ​ര്‍ തോ​ടും പു​റ​മ്പോ​ക്കും അ​ന​ധി​കൃ​ത​മാ​യി നി​ക​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.നി​ര്‍​മാ​ണം തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ല്‍ ത​ന്നെ ടോ​ണി ജോ​സ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു മ​റ​ച്ചു​വെ​ച്ചു​കൊ​ണ്ട് അ​ന​ധി​കൃ​ത​നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ അ​ധി​കാ​രി​ക​ള്‍ ക​രാ​റു​കാ​ര്‍​ക്കും ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കും മൗ​നാ​നു​വാ​ദം ന​ല്‍​കി​യി​രു​ന്നു.
ത​ണ്ണീ​ര്‍​ത്ത​ടം കൈ​യേ​റി​യാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തെ​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നും പ​രാ​തി​ക്കാ​ര​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും വീ​ണ്ടും നി​ര്‍​മാ​ണം തു​ട​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ഷ​യം ച​ര്‍​ച്ച ചെ​യ്തു. അ​ന​ധി​കൃ​ത നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ത്തി​ന് കൂ​ട്ടു​നി​ന്ന ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കു​ക​യും നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ല​ത​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് സ്ഥ​ലം​മാ​റ്റു​ക​യും നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു. നി​ര്‍​മാ​ണം നി​ര്‍​ത്തി​വെ​യ്ക്ക​ണ​മെ​ന്നു കാ​ണി​ച്ച് ടോ​ണി ജോ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ത​ട​ഞ്ഞ കോ​ട​തി ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.
ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ക​ള​ക്ട​ര്‍ നേ​രി​ട്ട് അ​ന​ധി​കൃ​ത​നി​ര്‍​മാ​ണ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും ഹ​ര്‍​ജി​ക്കാ​ര​ന്‍റെ​യും എ​തി​ര്‍​ഹ​ര്‍​ജി​ക്കാ​ര​ന്‍റെ​യും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും രേ​ഖ​ക​ളും കേ​ട്ട​ശേ​ഷ​മാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.
കേ​ര​ള നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ​നി​യ​മം 2008 സെ​ക്ഷ​ന്‍ 3(1) പ്ര​കാ​രം നെ​ല്‍ വ​യ​ലി​ന്‍റെ ഉ​ട​മ​സ്ഥ​നോ, കൈ​വ​ശ​ക്കാ​ര​നോ ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ള്‍​ക്ക​നു​സൃ​ത​മാ​യ​ല്ലാ​തെ നെ​ല്‍​വ​യ​ല്‍ പ​രി​വ​ര്‍​ത്ത​ന​പ്പെ​ടു​ത്തു​ന്ന​തി​ന് പാ​ടു​ള്ള​ത​ല്ല​ന്നും കേ​ര​ള നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ​നി​യ​മം 2008 ലെ ​ഉ​പ​വ​കു​പ്പു​ക​ള്‍ പ്ര​കാ​രം നെ​ല്‍​വ​യ​ലി​ന്റെ അ​നു​ബ​ന്ധ​ചി​റ​ക​ളും ജ​ല​നി​ര്‍​ഗ​മ​ന ചാ​ലു​ക​ളും നെ​ല്‍​വ​യ​ലി​ന്‍റെ നി​ര്‍​വ​ച​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടു വ​രു​ന്ന​താ​ണെ​ന്നും ആ​യ​ത് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ണ്ണീ​ര്‍​ത്ത​ടം നി​ക​ത്തി നി​ര്‍​മ്മി​ച്ച റോ​ഡ് തോ​ടാ​ക്കാ​ന്‍ ഉ​ത്ത​ര​വി​ടു​ന്ന​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. റോ​ഡ് 45 ദി​വ​സ​ത്തി​ന​കം തോ​ടാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ ഏ​ഴം​കു​ളം കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. നീ​ക്കം ചെ​യ്യു​ന്ന മ​ണ്ണ് മ​റ്റ് നി​ല​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ പാ​ടു​ള്ള​ത​ല്ലെ​ന്നും മ​ണ്ണി​ലു​ള്ള റോ​യ​ല്‍​റ്റി പാ​സ് നി​യ​മാ​നു​സൃ​തം എ​ടു​ത്ത് വി​നി​യോ​ഗി​ക്കേ​ണ്ട​താ​ണെ​ന്നും രാ​വി​ലെ 10 മു​ത​ല്‍ ആ​റു​വ​രെ മാ​ത്ര​മേ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി ന​ട​ത്താ​ന്‍ പാ​ടു​ള്ളു​വെ​ന്നും 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​ണ്ണെ​ടു​പ്പ് പൂ​ര്‍​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഏ​ഴം​കു​ളം കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യു​മാ​ണ് ഉ​ത്ത​ര​വ്.