ക​ള​ക്ട​ർ​ക്കൊ​പ്പം പ​ടി​യി​റ​ങ്ങി കൊ​റോ​ണ സെ​ൽ വോ​ള​ണ്ടി​യ​ർ ടീം ‌
Monday, January 25, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: 2020 മാ​ർ​ച്ച്‌ എ​ട്ടി​ന് ജി​ല്ല​യെ ഭീ​തി​യി​ലാ​ഴ്ത്തി ആ​ദ്യ കോ​വി​ഡ് കേ​സ് റാ​ന്നി​യി​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്ത​ത് പ​ത്ത​നം​തി​ട്ട​ക്കാ​ർ​ക്ക് ഇ​ന്നും ന​ടു​ക്കു​ന്ന ഒ​രോ​ർ​മ​യാ​ണ്.‌

സ​ന്ന​ദ്ധ​സേ​വ​ക​രെ ക്ഷ​ണി​ച്ചു​കൊ​ണ്ട് മാ​ർ​ച്ച്‌ ഒന്പതിന് ​ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റി​ന് ഉ​ത്ത​ര​മാ​യി പി​റ്റേ​ന്ന് ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണം സ​ന്ന​ദ്ധ​സേ​വ​ക​രാ​ൽ നി​റ​ഞ്ഞു.മാ​സ്കു​ക​ളും സാ​നി​റ്റൈ​സ​റു​ക​ളും വാ​ങ്ങി​ക്കൂ​ട്ടി പ​ത്ത​നം​തി​ട്ട​ക്കാ​ർ വീ​ടു​ക​ളി​ലേ​ക്ക് ഒ​തു​ങ്ങി​യ​പ്പോ​ൾ മാ​ർ​ച്ച്‌ 10ന് ​ക​ള​ക്ട​ർ ബ്രോ​യു​ടെ സ്വ​ന്തം സേ​ന രം​ഗ​ത്തി​റ​ങ്ങി. ആ​ളും ആ​ര​വ​വും ഒ​ഴി​ഞ്ഞ് നി​ശ്ച​ല​മാ​യ ന​ഗ​ര​വീ​ഥി​യി​ൽ സ​ന്ന​ദ്ധ​സേ​വ​ന​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യം കു​റി​ച്ച് അ​വ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ‌

ക​ള​ക്ട​റേ​റ്റി​ൽ ആ​രം​ഭി​ച്ച കൊ​റോ​ണ സെ​ൽ വോ​ള​ണ്ടി​യ​ർ ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം ജി​യോ മാ​പ്പിം​ഗി​ൽ തു​ട​ങ്ങി കോ​വി​ഡ് ഇ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രെ എ​ത്തി നി​ൽ​ക്കു​ന്നു.

ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തി​രി​കെ അ​യ​യ്ക്കു​ന്ന​തി​ലേ​ക്കാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും അ​വ​രു​ടെ സേ​വ​നം രാ​പ​ക​ലി​ല്ലാ​തെ ല​ഭ്യ​മാ​യി​രു​ന്നു.

ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് ജീ​വി​തം ദു​സ​ഹ​മാ​യ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഒ​രു ഫോ​ൺ വി​ളി​ക്ക​പ്പു​റം അ​വ​രു​ണ്ടാ​യി​രു​ന്നു.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നും അ​വ​ർ സ​ജ്ജ​രാ​യി​രു​ന്നു.‌
ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ പ​ക്ഷി വൈ​വി​ധ്യ​ത്തി​ന്‍റെ ക​ല​വ​റ​യാ​യ 'കൂ​ടൊ​രു​ക്കാം ' പ​ദ്ധ​തി, അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ന​വീ​ക​ര​ണം, അ​ഗ​തി​ക​ൾ​ക്കും അ​ശ​ര​ണ​ർ​ക്കും ആ​ശ്വാ​സ​മാ​യ 'പ്രോ​ജ​ക്റ്റ്‌ ഹാ​പ്പി​നെ​സ്', യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ വാ​യ​നാ​ശീ​ലം വ​ർ​ധി​പ്പി​ക്കാ​നാ​യി 'ഡി​സി റീ​ഡേ​ഴ്‌​സ് ക്ല​ബ്‌ ' എ​ന്നി​വ​യും ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കോ​വി​ഡി​നൊ​പ്പം പ്ര​ള​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കാ​ൻ ക​ള​ക്ട​റി​നൊ​പ്പം അ​വ​രു​ണ്ടാ​യി.‌

ക​ള​ക്ട​റു​ടെ സ്വ​പ്ന​ങ്ങ​ളെ സ്വ​ന്തം ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​നി​ർ​ത്തി​യ ഈ ​യു​വ​ജ​ന​ങ്ങ​ൾ ജി​ല്ല​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

325 ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​വ​ർ ക​ള​ക്ട​റേ​റ്റി​ന്‍റെ പ​ടി ഇ​റ​ങ്ങു​മ്പോ​ൾ അ​വ​ർ​ക്കൊ​പ്പ​മു​ള്ള​ത് അ​നു​ഭ​വ​സ​മ്പ​ത്തും നി​റ​യെ ഓ​ർ​മ​ക​ളും തു​ട​ർ​ന്നും മു​ന്നോ​ട്ട് പോ​കാ​നു​ള്ള ചു​ങ്കു​റ​പ്പും മാ​ത്ര​മാ​ണ്. ‌