സു​ര​ക്ഷാ ഇ​ട​നാ​ഴി​യി​ലെ പ​ത്തു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ൾ
Tuesday, February 23, 2021 10:35 PM IST
അ​ടൂ​ർ: ക​ഴ​ക്കൂ​ട്ടം മു​ത​ല്‍ അ​ടൂ​ര്‍ വ​രെ​യു​ള​ള സം​സ്ഥാ​ന​പാ​ത വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ കു​റ​ച്ച് സു​ര​ക്ഷി​ത ഇ​ട​നാ​ഴി​യാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ളാ സ്റ്റേ​റ്റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് പ്രോ​ജ​ക്റ്റ് (കെ​എ​സ്ടി​പി) കേ​ര​ളാ പോ​ലീ​സി​ന് പ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ കൈ​മാ​റി.
പ​ദ്ധ​തി​പ്ര​ദേ​ശം ഉ​ള്‍​പ്പെ​ടു​ന്ന പോ​ത്ത​ന്‍​കോ​ട്, വെ​ഞ്ഞാ​റ​മ്മൂ​ട്, കി​ളി​മാ​നൂ​ര്‍, ച​ട​യ​മം​ഗ​ലം, പു​ത്തൂ​ര്‍, ഏ​നാ​ത്ത് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്ക് ആ​റ് മ​ഹീ​ന്ദ്ര മ​രാ​സോ കാ​റു​ക​ളും ക​ഴ​ക്കൂ​ട്ടം, കി​ളി​മാ​നൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്ക് നാ​ല് ബു​ള​ള​റ്റ് മോ​ട്ടോ​ര്‍​സൈ​ക്കി​ളു​മാ​ണ് അ​നു​വ​ദി​ച്ച​ത്. ട്രാ​ഫി​ക് കോ​ണ്‍, ഫ്ള​ഡ്‌​ലൈ​റ്റ് തു​ട​ങ്ങി​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും ബ്രീ​ത്ത് ആ​ല്‍​ക്കോ​മീ​റ്റ​ര്‍, ഹാ​ന്‍​ഡ്ഹെ​ല്‍​ഡ് റേ​ഡി​യോ, ബോ​ഡി കാ​മ​റ, ലേ​സ​ര്‍​സ്പീ​ഡ് വീ​ഡി​യോ കാ​മ​റ തു​ട​ങ്ങി​യ​വ​യും റോ​ഡ​രി​കി​ലെ ഡ്യൂ​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​തോ​ടൊ​പ്പം ന​ല്‍​കി​യി​ട്ടു​ണ്ട്.
എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ടം ട്രാ​ഫി​ക് വി​ഭാ​ഗം ഐ​ജി നി​ര്‍​വ​ഹി​ക്കും. പ​ദ്ധ​തി​പ്ര​ദേ​ശം ഉ​ള്‍​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം സി​റ്റി, റൂ​റ​ല്‍, കൊ​ല്ലം റൂ​റ​ല്‍, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ത​ല​ത്തി​ല്‍ പ​ദ്ധ​തി ന​ട​ത്തി​പ്പു ചു​മ​ത​ല.