കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക് പൂ​ർ​ണം
Tuesday, February 23, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ടി​ഡി​എ​ഫ്, ബി​എം​എ​സ് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം. പ​ത്ത​നം​തി​ട്ട​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി മു​ട​ങ്ങി. 138 ജീ​വ​ന​ക്കാ​രി​ൽ 29 പേ​ർ മാ​ത്ര​മാ​ണ് പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ ഇ​ന്ന​ലെ ഹാ​ജ​രാ​യ​ത്. ഏ​റെ​പ്പേ​രും ഗാ​രേ​ജി​ലെ ജീ​വ​ന​ക്കാ​രും മെ​ക്കാ​നി​ക്കു​ക​ളു​മാ​യി​രു​ന്നു. ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രും എ​ത്താ​തി​രു​ന്ന​തോ​ടെ ഷെ​ഡ്യൂ​ളു​ക​ളും അ​യ​ച്ചി​ല്ല.
കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്കി​യ​തോ​ടെ ദൂ​ര​യാ​ത്ര​ചെ​യ്ത് ജോ​ലി​യ്ക്കെ​ത്തു​ന്ന​വ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി. യാ​ത്ര​ക്കാ​ർ കൂ​ടി​യ​തി​നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ. സ്വ​കാ​ര്യ​ബ​സു​ക​ൾ പ​ല​തും കോ​വി​ഡ്കാ​ല പ്ര​തി​സ​ന്ധി​യി​ൽ ജി ​ഫോം ന​ൽ​കി മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ നി​ര​ത്തി​ൽ ഇ​വ​യു​ടെ എ​ണ്ണ​വും കു​റ​വാ​യി​രു​ന്നു.
വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് യാ​ത്രാ​ക്ലേ​ശ​ത്തി​ൽ പാ​ടു​പെ​ട്ട​ത്. നി​ര​ത്തു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ബ​സു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ല​വും കോ​വി​ഡ് നി​യ​ന്ത്ര​ണ​വു​മെ​ല്ലാം ഇ​ന്ന​ലെ ഉ​ണ്ടാ​യ​തു​മി​ല്ല.