പ​ഴ​വ​ങ്ങാ​ടി​യി​ൽ ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്കു പ്രാ​മു​ഖ്യം
Tuesday, February 23, 2021 10:36 PM IST
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ കാ​ർ​ഷി​ക വി​പ​ണി, ആ​ടു വ​ള​ർ​ത്ത​ൽ, പോ​ത്ത് വ​ള​ർ​ത്ത​ൽ, മു​ട്ട കോ​ഴി, പാ​ൽ ഉ​ത്പാ​ദ​നം, തേ​നീ​ച്ച, മ​ത്സ്യ​കൃ​ഷി എ​ന്നി​വ​യ്ക്ക് ബ​ജ​റ്റി​ൽ പ്രാ​മു​ഖ്യം.പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ പു​തി​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, മി​നി ഹൈ​ടെ​ക് മാ​ർ​ക്ക​റ്റ്, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ എ​ന്നി​വ നി​ർ​മി​ക്കാ​ൻ തു​ക വ​ക​യി​രു​ത്തി. ഇ​തോ​ടൊ​പ്പം ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​വും നി​ർ​മി​ക്കും.
21 3517446 രൂ​പ വ​ര​വും 202630 200 രൂ​പ ചെ​ല​വും 10887246 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ ഏ​ബ്ര​ഹാം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. പാ​ലി​യേ​റ്റീ​വ് കെ​യ​ർ കൗ​ൺ​സി​ലിം​ഗ് എ​ന്നി​വ​ക്ക് തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ലു​റ​പ്പു് പ​ദ്ധ​തി കാ​ർ​ഷി​കം, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നി​വ​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്. പ്ലാ​സ്റ്റി​ക് ര​ഹി​ത ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്, ഹ​രി​ത മി​ഷ​ൻ പ​ദ്ധ​തി​യോ​ടു ചേ​ർ​ന്നു കൊ​ണ്ട് ഊ​ർ​ജ്ജ​സം​ര​ക്ഷ​ണ​ത്തി​ന് പു​ര​പ്പു​റ​ങ്ങ​ളി​ൽ സോ​ളാ​ർ പ​ദ്ധ​തി, മ​ഴ​വെ​ള്ള സം​ഭ​ര​ണി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കും ഊ​ന്ന​ൽ ന​ൽ​കി. മു​ട​ങ്ങി​ക്കി​ട​ന്ന പ​ദ്ധ​തി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ബ​ജ​റ്റി​ൽ നി​ർ​ദേ​ശ​മു​ണ്ട്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.