ക​ല്ലൂ​പ്പാ​റ ബ​ജ​റ്റി​ല്‍ കാ​ര്‍​ഷി​ക, ക്ഷീ​ര മേ​ഖ​ല​ക​ള്‍​ക്കു മു​ന്‍​ഗ​ണ​ന‌
Tuesday, February 23, 2021 10:38 PM IST
ക​ല്ലൂ​പ്പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ല്‍ കാ​ര്‍​ഷി​ക, ക്ഷീ​ര, മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​ക​ള്‍​ക്കു മു​ന്‍​ഗ​ണ​ന. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് 77861363 രൂ​പ വ​ര​വും 77036473 രൂ​പ ചെ​ല​വും 824890 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള​താ​ണ്. കാ​ര്‍​ഷി​ക, ക്ഷീ​ര, മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​ക​ള്‍​ക്ക് 41 ല​ക്ഷം രൂ​പ​യും കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 28 ല​ക്ഷം രൂ​പ​യും ഭ​വ​ന പ​ദ്ധ​തി​ക്ക് മൊ​ത്തം തു​ക​യു​ടെ 20 ശ​ത​മാ​ന​വു​മാ​ണ് നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 60 ല​ക്ഷം രൂ​പ​യാ​ണ് ബ​ജ​റ്റു വി​ഹി​തം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ന്‍ തോം​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌

ഇ​ര​വി​പേ​രൂ​രി​ലും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ

ഇ​ര​വി​പ​രൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 202122 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് അം​ഗീ​ക​രി​ച്ചു. 12,18,02,603 രൂ​പ വ​ര​വും 11,69,95,000 രൂ​പ ചെ​ല​വും 48,07,603 രൂ​പ നീ​ക്കി​ബാ​ക്കി​യു​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി​കൊ​ണ്ടു​ള്ള ബ​ജ​റ്റി​ല്‍ കൃ​ഷി​യ്ക്കും മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നു​മാ​യി 1,18,00,000 രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി 50 ല​ക്ഷ​വും വ​യോ​ധി​ക​രു​ടെ ക്ഷേ​മ​ത്തി​ന് 10.75 ല​ക്ഷ​വും ശു​ചി​ത്വ​ത്തി​ന് 16 ല​ക്ഷ​വും പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​ന് 50 ല​ക്ഷ​വും ഉ​ള്‍​പ്പെ​ടു​ത്തി​യ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​ഡി​ഡ​ന്‍റ് കെ. ​കെ. വി​ജ​യ​മ്മ​അ​റി​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ശ​ശി​ധ​ര​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.