കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണം: ആ​ന്‍റോ ആ​ന്‍റ​ണി
Wednesday, February 24, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ല​ഭി​ക്ക​ത്ത​ക്ക​വി​ധ​മു​ള്ള പു​തി​യ പ​ദ്ധ​തി​ക​ള്‍ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​മാ​യ ദി​ഷ​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, പ്ര​ധാ​ന​മ​ന്ത്രി തൊ​ഴി​ല്‍ പ​ദ്ധ​തി, ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന മി​ഷ​ന്‍ എ​ന്നി​വ പോ​ലു​ള്ള കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ സാ​ധാ​ര​ണ​ക്കാ​രു​ടെ തൊ​ഴി​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന രീ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ ടോ​യ്‌​ല​റ്റ് അ​പ​ര്യാ​പ്ത​മാ​ണ്. എ​വി​ടെ​യെ​ല്ലാം ടോ​യ്‌​ല​റ്റ് നി​ര്‍​മി​ക്കാ​ന്‍ സ്ഥ​ല​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി നി​ർ​ദേ​ശി​ച്ചു.
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ 2020-21 വ​ര്‍​ഷ​ത്തി​ല്‍ 54450 കു​ടും​ബ​ങ്ങ​ള്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ച്ചു. 8778.26 ല​ക്ഷം രൂ​പ കൂ​ലി​യി​ന​ത്തി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ്ര​കാ​രം 820 വീ​ടു​ക​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി. 707 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നും സാ​ധി​ച്ചെ​ന്നും എം​പി പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക​ട് ഡ​യ​റ​ക്ട​ര്‍ എ​ന്‍ ഹ​രി, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.