മൈലപ്ര: ഗ്രാമപഞ്ചായത്ത് ബജറ്റിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലജീവന്‍ മിഷനുമായി ചേര്‍ന്ന് പത്തുലക്ഷം രൂപയുടെ പദ്ധതി.
7,66,73,000 രൂപ വരവും 7,66,17,500 രൂപ ചെലവും 9,23,377 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് മാത്യു വർഗീസ് അവതരിപ്പിച്ചു.
പാര്‍പ്പിട പ്രശ്നം പരിഹരിയ്ക്കുന്നതിനായി ലൈഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ജനറല്‍ വിഭാഗത്തില്‍ 28,01,200 രൂപയും പട്ടികജാതി വിഭാഗത്തിനായി 26,60 ലക്ഷം രൂപയും ശുചിത്വ മാലിന്യ സംസ്കരണ പരിപാടികള്‍ക്കായി 43. 75,000 ലക്ഷം രൂപയുടെപദ്ധതികള് നടപ്പാ ക്കും.
സമഗ്ര കാര്‍ഷിക വികസനം, ഭിന്ന ശേഷിക്കാര്‍ക്കുള്ള സ്കോളര്‍ഷിപ്പ് നല്കല്, കോവിഡ് പ്രതിരോധം, മണ്ണ് സംരക്ഷണം, ദുരന്ത നിവാരണം, യുവജന ക്ഷേമം, വനിതാ വികസനവും സമഗ്ര കാര്‍ഷിക വികസനവും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള കാര്‍ഷിക വികസനം എന്നിവ ബജറ്റ് ലക്ഷ്യമിടുന്നു. അജൈവ മാലിന്യ ശേഖരണ സംവിധാനംപൂര്ണമായും നടപ്പാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഗണ്യമായ പരിഗണന നല്‍കിയിട്ടുണ്ട്.