ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ ഐ​ടി മേ​ഖ​ല​യ്ക്കു പ്രാ​ധാ​ന്യം
Wednesday, February 24, 2021 10:22 PM IST
അ​ടൂ​ർ: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ ഐ​ടി മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി തൊ​ഴി​ല്‍ സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി വ​ര്‍​ക്ക് നി​യ​ര്‍ ഹോം ​പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചു.
28,13,93,812 രൂ​പ വ​ര​വും 27,99,58,700 രൂ​പ ചെ​ല​വും 14,35,112 രൂ​പ മി​ച്ചം പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ദ​യ​ര​ശ്മി അ​നി​ല്‍​കു​മാ​ര്‍ അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭു​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ര്‍​ക്കും ഭ​വ​ന​മി​ല്ലാ​ത്ത​വ​ര്‍​ക്കും വ​സ്തു​വും വീ​ടും ന​ല്‍​കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കും.
കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി ത​രി​ശു ഭൂ​മി കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കു​ന്ന​തു​വ​ഴി ഉ​ത്പാ​ദ​ന രം​ഗ​ത്ത് 50 ശ​ത​മാ​നം വ​ര്‍​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്നു.ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ, തോ​ട് ന​വീ​ക​ര​ണം, കു​ള​ങ്ങ​ള്‍ ന​വീ​ക​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ക്ഷീ​ര​മേ​ഖ​ല​യ്ക്ക് ഉ​ണ​ര്‍​വ് ന​ല്‍​കാ​ന്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് പാ​ലി​ന് സ​ബ്സി​ഡി, വെ​ര്‍​മി ബെ​ഡ് പ​ദ്ധ​തി തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ത്തി.
കു​ടും​ബ​ശ്രീ പ​ദ്ധ​തി​ക​ള്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഓ​രോ വാ​ര്‍​ഡി​ലും 10 സം​രം​ഭ​ങ്ങ​ള്‍ വീ​തം ഏ​റ്റെ​ടു​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും.
അ​ടൂ​ര്‍ താ​ലൂ​ക്കി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ കു​ന്നി​ട അ​ഞ്ചു​മ​ല​പ്പാ​റ ഉ​ള്‍​പ്പെ​ടു​ത്തി ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി വ​ഴി പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും പ​ഞ്ചാ​യ​ത്തി​നു വ​രു​മാ​ന മാ​ർ​ഗം സൃ​ഷ്ടി​ക്കാ​നും പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.