പു​ന്നോ​ണ്‍ പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഫാം ​റോ​ഡ്, റൈ​സ് മി​ല്‍
Wednesday, February 24, 2021 10:22 PM IST
പ​ത്ത​നം​തി​ട്ട: നാ​ര​ങ്ങാ​നം പു​ന്നോ​ണ്‍ പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും നെ​ല്ലു​ത്പാ​ദ​ക ക​ര്‍​ഷ​ക​രു​ടെ​യും ആ​വ​ശ്യം ആ​യി​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മ​ധ്യ​ത്തി​ല്‍ കൂ​ടി​യു​ള്ള ഫാം ​റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും പാ​ട​ശേ​ഖ​ര​ത്തി​നു അ​നു​വ​ദി​ച്ച റൈ​സ് മി​ല്ലി​ന്‍റെ സ​മ​ര്‍​പ്പി​ക്ക​ലും വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ഫാം ​റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ര്‍​ഷ​ക​ര്‍​ക്ക് തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം മാ​നി​ച്ചു വീ​ണ ജോ​ര്‍​ജ് എം​എ​ല്‍​എ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് 43 ല​ക്ഷം രൂ​പ പു​ന്നോ​ണ്‍ പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ലാ ക​മാ​നം പ​ത്തു റൈ​സ് മി​ല്ലു​ക​ള്‍ വി​വി​ധ പാ​ട​ശേ​ഖ​ര സ​മി​തി​ക​ള്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കാ​ര്‍​ഷി​ക രം​ഗ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും നെ​ല്ലു​ത്പാ​ദ​ന​ത്തി​നും വേ​ണ്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ക​ര്‍​ഷ​ക​ര്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റ് ഭാ​ഗ​ത്തു നി​ന്നും തു​ട​ര്‍​ന്നും ഉ​ണ്ടാ​കു​മെ​ന്നും വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.
പു​ന്നോ​ണ്‍ പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ കൊ​യ്ത്തു​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് എം. ​വി. സ​ഞ്ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി, നാ​ര​ങ്ങാ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സോ​മ​രാ​ജ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ത​ട​ത്തി​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ആ​ര്‍. അ​നീ​ഷ്, ബെ​ന്നി ദേ​വ​സ്യ, റ​സി​യ സ​ണ്ണി, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ന്‍​ജി​നീ​യ​ര്‍ ജ്യോ​തി​കു​മാ​ര്‍, റോ​സ​മ്മ രാ​ജ​ന്‍, അ​നി​ല്‍ ഏ​ബ്ര​ഹാം, ധ​ന്യ, വി. ​കെ. പ്ര​ഭാ​ക​ര​ന്‍, രാ​ജേ​ഷ് കു​മാ​ര്‍, ശ​ശി​ധ​ര​ക്കു​റു​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.