എ​ഴി​ക്കാ​ട് കോ​ള​നി​യു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു
Saturday, February 27, 2021 10:15 PM IST
ആ​റ​ന്മു​ള: എ​ഴി​ക്കാ​ട് കോ​ള​നി​യി​ലെ ഓ​രോ​രു​ത്ത​ര്‍​ക്കും സാ​മൂ​ഹ്യ നീ​തി​യോ​ടൊ​പ്പം സാ​മ്പ​ത്തി​ക നീ​തി​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ. അം​ബേ​ദ്ക്ക​ര്‍ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം നി​ര്‍​മി​ച്ച എ​ഴി​ക്കാ​ട് കോ​ള​നി​യി​ലെ സി​ന്ത​റ്റി​ക് വോ​ളി​ബോ​ള്‍ ആ​ന്‍​ഡ് ബാ​ഡ്മി​ന്‍റ​ണ്‍ കോ​ര്‍​ട്ട്, ഗാ​ല​റി, ഓ​പ്പ​ണ്‍​എ​യ​ര്‍ ഓ​ഡി​റ്റോ​റി​യം, ലൈ​ബ്ര​റി ആ​ന്‍​ഡ് റീ​ഡിം​ഗ് റൂം ​എ​ന്നി​വ​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.

ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി. ​ജോ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. അ​ജ​യ​കു​മാ​ര്‍, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​നോ​ജ്, ആ​റ​ന്മു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഉ​ഷ രാ​ജേ​ന്ദ്ര​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ വി.​കെ. ബാ​ബു​രാ​ജ്, ശ്രീ​നി ചാ​ണ്ടി​ശേ​രി, ബി​ജു വ​ര്‍​ണ​ശാ​ല, വി​ല്‍​സി ബാ​ബു, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ആ​ര്‍. ര​ഘു, ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ജി.​എ​സ്. ബി​ജി, പി.​വി. സ​തീ​ഷ് കു​മാ​ര്‍, സ​ത്യ​വ്ര​ത​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.