റോ​ഡു നി​ർ​മാ​ണം: റാ​ന്നി ടൗ​ണ്‍ മേ​ഖ​ല കൂ​ടു​ത​ൽ ഉ​യ​ർ​ത്തു​ന്ന​തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ
Saturday, February 27, 2021 10:16 PM IST
റാ​ന്നി: പു​ന​ർ​നി​ർ​മാ​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യു​ടെ റാ​ന്നി ടൗ​ണ്‍ ഭാ​ഗം കൂ​ടു​ത​ൽ ഉ​യ​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്കു പ്ര​തി​ഷേ​ധം.

വ്യാ​പാ​രി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ന്നി വ​ലി​യ​പാ​ലം മു​ത​ൽ ഇ​ട്ടി​യ​പ്പാ​റ വ​രെ​യു​ള്ള ഭാ​ഗം ഉ​യ​ർ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച ധാ​ര​ണ റോ​ഡ് നി​ർ​മാ​ണ ക​ന്പ​നി​യും ക​ഐ​സ്ടി​പി അ​ധി​കൃ​ത​രു​മാ​യി കൈ​ക്കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത മേ​ഖ​ല​യെ​ന്ന നി​ല​യി​ൽ റോ​ഡ് വീ​ണ്ടും ഉ​യ​ർ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ഒ​രു തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. എ​ഫ്ആ​ർ​എ​ൽ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് നേ​ര​ത്തെ തീ​രു​മാ​നം എ​ടു​ത്തി​രു​ന്ന​ത്.

വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ വീ​ണ്ടും റോ​ഡ് ഉ​യ​ർ​ത്തി​യാ​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

ചെ​റി​യ ഒ​രു മ​ഴ പെ​യ്താ​ൽ പോ​ലും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന സ്ഥി​തി​യു​ണ്ടാ​കും. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ര​ണ്ടോ മൂ​ന്നോ ദി​വ​സം മാ​ത്രം സം​ഭ​വി​ക്കാ​വു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ പേ​രി​ൽ സ്ഥി​ര​മാ​യി പ്ര​ള​യ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നേ​രി​ടേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് വ്യാ​പാ​രി​ക​ളെ എ​ത്തി​ക്ക​രു​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. സ്ഥി​ര​മാ​യി വെ​ള്ളം ക​യ​റു​ന്ന ചെ​ത്തോ​ങ്ക​ര ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തേ​ണ്ട​തു​ണ്ട്.

നി​ല​വി​ൽ ഇ​തി​നു​ള്ള നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചി​ട്ടു​മി​ല്ല. വ്യാ​പാ​രി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന നി​ർ​മാ​ണ രീ​തി​ക​ളി​ൽ നി​ന്ന് ക​ഐ​സ്ടി​പി​യെ പി​ന്തി​രി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​മു​ക്കി​ലെ വ്യാ​പാ​രി​ക​ൾ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി.