പ​ത്ത​നം​തി​ട്ട എ​ൽ​ഡി​എ​ഫി​ന് സു​ര​ക്ഷി​ത​മെ​ന്ന് കാ​നം ; അ​ടൂ​രി​ലെ സ്ഥാ​നാ​ർ​ഥി: തീ​രു​മാ​ന​മാ​യി​ല്ല
Saturday, February 27, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല എ​ൽ​ഡി​എ​ഫി​ന് സു​ര​ക്ഷി​ത​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. പ​ത്ത​നം​തി​ട്ട​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​വും ഇ​പ്പോ​ഴ​ത്തെ നി​ല തു​ട​രും. അ​ടൂ​രി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ക്കു​ക​യാ​ണ്. തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫി​ലെ സീ​റ്റു നി​ർ​ണ​യം അ​തി​വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. ഘ​ട​ക​ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള ച​ർ​ച്ച അ​ടു​ത്ത​ദി​വ​സം അ​വ​സാ​നി​ക്കും. പി​ന്നീ​ടു സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​മെ​ന്നും കാ​നം പ​റ​ഞ്ഞു.

ഇ​നി ഒ​രി​ക്ക​ലും അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ല്ലെ​ന്ന വേ​വ​ലാ​തി​യാ​ണ് അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ യു​ഡി​എ​ഫി​നെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് 157000 പേ​ർ​ക്ക് പി​എ​സ് സി ​ജോ​ലി ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല​ത്തു​ണ്ടാ​യ കാ​ല​താ​മ​സം​പ​രി​ഹ​രി​ക്കാ​ൻ ആ​റ് മാ​സം റാ​ങ്ക് കാ​ലാ​വ​ധി നീ​ട്ടി​യ​താ​യും കാ​നം പ​റ​ഞ്ഞു. എ​ന്നാ​ൽ പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ​വ​ർ​ക്കും ജോ​ലി ന​ൽ​ക​ണ​മെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്ന​ത്. പത്തനംതിട്ട യിലെ എസ്ഡിപിഐ ബന്ധം സംബന്ധിച്ച ആരോപണം പ്രാദേശിക വിഷയമാണെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ, ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ എ​ന്നി​വ​രും കാ​ന​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.