കോ​ൺ​ഗ്ര​സ്‌ നി​ല​പാ​ടു​ക​ൾ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ സാ​ധ്യ​ത​യെ ബാ​ധി​ക്കും: യൂ​ത്ത് ഫ്ര​ണ്ട് ജോ​സ​ഫ് വി​ഭാ​ഗം‌
Wednesday, March 3, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ് പ​ര​മ്പ​രാ​ഗ​ത​മാ​യി മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​യ തി​രു​വ​ല്ല അ​ട​ക്ക​മു​ള്ള സീ​റ്റു​ക​ളി​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് ജോ​സ​ഫ് വി​ഭാ​ഗം.‌
കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥി​ര​മാ​യി മ​ത്സ​രി​ച്ചു​വ​രു​ന്ന തി​രു​വ​ല്ല​യി​ൽ ചി​ല നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളും അ​വ​രു​ടെ പ്രേ​ര​ണ​യി​ൽ വി​മ​ത​ൻ മ​ത്സ​രി​ച്ച​തു​മാ​ണ് ആ​ദ്യ​മാ​യി സീ​റ്റ് ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്.‌
പി​ന്നീ​ട് ഇ​ങ്ങോ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ആ​കു​ന്ന സ​മ​യ​ത്ത് യു​ഡി​എ​ഫി​ലെ പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സി​നെ​തി​രാ​യി യു​ഡി​എ​ഫി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കു​ക​യും ഇ​തു​മൂ​ലം വോ​ട്ട​ർ മാ​ർ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. ‌
ജി​ല്ല​യി​ൽ ഘ​ട​ക ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സി​ന് കൊ​ടു​ത്തി​ട്ടു​ള്ള ഏ​ക സീ​റ്റു​പോ​ലും തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നു​ള്ള കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളു​ടെ പ്ര​സ്താ​വ​ന യാ​ഥാ​ർ​ഥ്യ​ബോ​ധം ഉ​ൾ​ക്കൊ​ള്ളാ​ത്ത​താ​ണ്. ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ൾ പ​ര​സ്പ​രം വ​ച്ച് മാ​റി​യി​ട്ടാ​ണെ​ങ്കി​ലും വി​ജ​യം സു​നി​ശ്ചി​ത​മാ​ക്കാ​ൻ യു​ഡി​എ​ഫ് നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ആ​ർ. രാ​ജേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള എ​ന്നി​വ​ർ പ​റ​ഞ്ഞു. ‌