ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ന​ല്‍​കാ​ത്ത മേ​ല​ധി​കാ​രി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി: ക​ള​ക്ട​ര്‍ ‌
Wednesday, March 3, 2021 10:30 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക യ​ഥാ​സ​മ​യം ന​ല്‍​കാ​ത്ത ഓ​ഫീ​സ് മേ​ല​ധാ​കാ​രി​ക​ള്‍​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം അ​നു​സ​രി​ച്ച് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി ടി.​എ​ല്‍. റെ​ഡ്ഡി അ​റി​യി​ച്ചു.
ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ഇ​നി​യും ല​ഭ്യ​മാ​ക്കാ​ത്ത ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക​ള്‍ ഇ​ന്നു വൈ​ കു​ന്നേ​രം നാ​ലി​ന് അ​താ​ത് െഓ​ഫീ​സ് പ​രി​ധി​യി​ലു​ള്ള വി​ ല്ലേ​ജ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചേ​ര​ണം. ‌
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ന്ന​തി​നു​വേ​ണ്ടി പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കു​ക​ള്‍ എ​ന്നി​വ നി​ശ്ചി​ത മാ​തൃ​ക​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.‌