റാ​ന്നി കേ​ര​ള കോ​ണ്‍​ഗ്ര​സ് - എ​മ്മി​ന്
Friday, March 5, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​നു ന​ൽ​കാ​ൻ ധാ​ര​ണ. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന സി​പി​എം നേ​താ​വ് രാ​ജു ഏ​ബ്ര​ഹാം ഒ​ഴി​വാ​കു​ന്ന​തോ​ടെ​യാ​ണ് റാ​ന്നി കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ല​ഭി​ക്കു​ന്ന​ത്.
റാ​ന്നി​യി​ൽ ജ​യ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജു ഏ​ബ്ര​ഹാ​മി​നു ത​ന്നെ സീ​റ്റു ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗീ​ക​രി​ച്ചി​ല്ല. സി​റ്റിം​ഗ് സീ​റ്റാ​യ റാ​ന്നി കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു വി​ട്ടു​കൊ​ടു​ക്കേ​ണ്ട എ​ന്ന ആ​വ​ശ്യ​വും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യി​രു​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ര​ണ്ട് നി​ർ​ദേ​ശ​ങ്ങ​ളും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ത​ള്ളു​ക​യാ​യി​രു​ന്നു.
റാ​ന്നി​യി​ൽ രാ​ജു ഏ​ബ്ര​ഹാ​മി​നു സീ​റ്റി​ല്ലെ​ങ്കി​ൽ പി​എ​സ് സി ​അം​ഗം റോ​ഷ​ൻ റോ​യി മാ​ത്യു​വി​ന്‍റെ പേ​ര് സി​പി​എം ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഒ​രു മ​ണ്ഡ​ലം ആ​വ​ശ്യ​പ്പെ​ട്ട ജോ​സ് കെ. ​മാ​ണി​ക്ക് റാ​ന്നി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സി​പി​എം ര​ണ്ട് സീ​റ്റി​ലേ​ക്കൊ​തു​ങ്ങി.
തി​രു​വ​ല്ല ജ​ന​താ​ദ​ൾ എ​സി​നും അ​ടൂ​രി​ൽ സി​പി​ഐ​യ്ക്കും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.
1987ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ സി​പി​എ​മ്മാ​ണ് റാ​ന്നി​യി​ൽ മ​ത്സ​രി​ച്ചു​വ​രു​ന്ന​ത്. ഇ​തി​ൽ 1996 മു​ത​ലു​ള്ള അ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും സി​പി​എം വി​ജ​യി​ച്ചു.കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ല​ഭി​ക്കു​ന്ന റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു​വി​ന്‍റെ പേ​രി​നാ​ണ ്മു​ൻ​ഗ​ണ​ന. കേ​ര​ള സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ത്യു​വി​ന്‍റെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.
ജി​ല്ല​യ്ക്കു പു​റ​ത്തു​നി​ന്നു​ള്ള ചി​ല കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും റാ​ന്നി സീ​റ്റി​നോ​ട് താ​ത്പ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.