ബൂ​ത്തു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കും
Friday, March 5, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി നി​ർ​ദേ​ശം ന​ൽ​കി. പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും
സു​ഗ​മ​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ജി​ല്ല​യി​ൽ 1379 ബൂ​ത്തു​ക​ളി​ൽ റാ​ന്പ് സൗ​ക​ര്യം നി​ല​വി​ലു​ണ്ട്. 151 ബൂ​ത്തു​ക​ളി​ലാ​ണ് പു​തി​യ റാ​ന്പു​ക​ൾ ഒ​രു​ക്കേ​ണ്ട​ത്. 15 ന് ​മു​ന്പ് എ​ല്ലാ​യി​ട​ത്തും റാ​ന്പ് നി​ർ​മി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മേ​ധാ​വി​ക​ൾ​ക്കും ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്കും ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.വൈ​ദ്യു​തി​യി​ല്ലാ​ത്ത പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ കെഎ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ജി​ല്ല​യി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ള്ള​തി​നാ​ൽ തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ൽ നി​ന്നും ക​ണ്ക്ഷ​ൻ എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത എ​ല്ലാ ബൂ​ത്തു​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ വേ​ണ്ട സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ​മാർക്കു നിർദേശംനൽകി​.