പത്തനംതിട്ട: വിദ്യാർഥികളും അധ്യാപകരും മാനസികമായി ഒരുങ്ങിക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കാതെ നിശ്ചയിച്ചിരിക്കുന്ന ടൈം ടേബിൾ പ്രകാരം പൂർത്തിയാക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ പേരിൽ പരീക്ഷാ മാറ്റം കുട്ടികളിൽ കനത്ത മാനസിക സംഘർഷം സൃഷ്ടിക്കുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന ട്രഷറർ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.എൻ.സദാശിവൻപിള്ളയുടെ അധ്യക്ഷതയിൽ സെക്രട്ടറി വി.ജി. കിഷോർ, ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ്, പ്രദീപ് നാരായണൻ, എം .എസ്.നിഷ, കെ. ജി. റെജി, എം.എം. ജോസഫ്, ജെസി വർഗീസ്, വി. ടി ജയശ്രീ, വർഗീസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സമ്മേളനം ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജിന്റെ അധ്യക്ഷതയിൽ എസ്.ദിലീപ് കുമാർ, മഹിള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സ്റ്റെല്ല തോമസ്, പ്രീത്. ജി.ജോർജ്, ബിനു കെ.സാം ,ഷിബു തോമസ്, ജിജി വർഗീസ്, പി.ആർ ശശികല എന്നിവർ പ്രസംഗിച്ചു.