‌സ​ഹ​ക​ര​ണ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​ചാ​ര​ണ ജാ​ഥ
Saturday, March 6, 2021 11:21 PM IST
പത്തനംതിട്ട: വീ​ണ്ടും വ​ര​ണം ഇ​ട​തു​പ​ക്ഷം സ​ഹ​ക​ര​ണ, സ​മൂ​ഹ ന​ന്മ​ക്കാ​യി എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ല്‍ ജി​ല്ലാ പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ‌ഒ​മ്പ​തി​ന് റാ​ന്നി, മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല താ​ലൂ​ക്കു​ക​ളി​ലും പ​ത്തി​ന് അ​ടൂ​ര്‍, കോ​ന്നി, പ​ത്ത​നം​തി​ട്ട താ​ലൂ​ക്കു​ക​ളി​ലും ജാ​ഥ പ​ര്യ​ട​നം ന​ട​ത്തും. ഒ​മ്പ​തി​ന് രാ​വി​ലെ ഒ​മ്പ​തി​ന് പെ​രു​ന്നാ​ട്ട് നി​ന്നും ആ​രം​ഭി​ക്കു​ന്ന ജാ​ഥ പ​ത്തി​ന് വൈ​കു​ന്നേ​രം 4.30ന് ​പ​ത്ത​നം​തി​ട്ട​യി​ല്‍ സ​മാ​പി​ക്കും. കെ​സി​ഇ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം പി.​ജി. ഗോ​പ​കു​മാ​ര്‍ ജാ​ഥ ക്യാ​പ്റ്റ​നും ജി. ​കൃ​ഷ്ണ​കു​മാ​ര്‍, കെ.​പി. ശി​വ​ദാ​സ്, കെ. ​എ​സ്. ഓ​മ​ന എ​ന്നി​വ​ര്‍ വൈ​സ് ക്യാ​പ്റ്റ​ന്മാ​രു​മാ​ണ്. ‌പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കെ. ​പി. ശി​വ​ദാ​സ്, ജി. ​കൃ​ഷ്ണ​കു​മാ​ര്‍, ജി. ​ബി​ജു, ആ​ര്‍. ഷൈ​നി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌