എം​സി റോ​ഡ് സു​ര​ക്ഷാ ഇ​ട​നാ​ഴി പ​ദ്ധ​തി ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക്
Friday, April 9, 2021 9:53 PM IST
അ​ടൂ​ർ: എം​സി റോ​ഡി​ൽ സു​ര​ക്ഷാ ഇ​ട​നാ​ഴി അ​ടൂ​ർ മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ​വ​രെ ദീ​ർ​ഘി​പ്പി​ക്കു​ന്നു. ജൂ​ലൈ​യി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കും. നി​ല​വി​ൽ ക​ഴ​ക്കൂ​ട്ടം - അ​ടൂ​ർ സു​ര​ക്ഷാ ഇ​ട​നാ​ഴി​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
കെ​എ​സ്ടി​പി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റോ​ഡി​ൽ സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ലേ​ക്കാ​ണ് സു​ര​ക്ഷാ ഇ​ട​നാ​ഴി നി​ർ​മി​ക്കു​ന്ന​ത്. പെ​രു​ന്പാ​വൂ​ർ ആ​സ്ഥാ​ന​മാ​യ ഇ​കെ​കെ ക​ന്പ​നി​യാ​ണ് ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 150 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് എം​സി റോ​ഡി​ലെ ആ​ദ്യ സു​ര​ക്ഷാ ഇ​ട​നാ​ഴി ക​ഴ​ക്കൂ​ട്ടം മു​ത​ൽ അ​ടൂ​ർ വ​രെ പൂ​ർ​ത്തീ​ക​രി​ച്ച​ത്. 15 വ​ർ​ഷം മു​ന്പ് കെ​എ​സ്ടി​പി പൂ​ർ​ത്തീ​ക​രി​ച്ച എം​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ് സു​ര​ക്ഷ ഇ​ട​നാ​ഴി പ​ദ്ധ​തി​യി​ൽ ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്. ലോ​ക​ബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ 96 കോ​ടി രൂ​പ​യ്ക്ക് മു​ന്പ് ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്.23.8 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ബി​സി ഓ​വ​ർ​ലേ, 20.74 കി​ലോ​മീ​റ്റ​റി​ൽ ന​ട​പ്പാ​ത,
ഓ​ട നി​ർ​മാ​ണം, 15 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഗാ​ർ​ഡ് റെ​യി​ൽ, 6.7 കി​ലോ​മീ​റ്റ​റി​ൽ ക്രാ​ഷ് ബാ​രി​യ​ർ, 1.14 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി, പ​ന്ത​ളം വ​ലി​യ​പാ​ല​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം, 44 ക​ലു​ങ്കു​ക​ളു​ടെ നി​ർ​മാ​ണം, കൂ​ടാ​തെ 20 ക​ലു​ങ്കു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, 19 മേ​ജ​ർ ജം​ഗ്ഷ​നു​ക​ളു​ടെ 72 മൈ​ന​ർ ജം​ഗ്ഷ​നു​ക​ളു​ടെ​യും ന​വീ​ക​ര​ണം, റോ​ഡ് മാ​ർ​ക്കിം​ഗു​ക​ൾ, ദി​ശാ സൂ​ച​ന ബോ​ർ​ഡു​ക​ൾ, ഐ​ആ​ർ​സി പ്ര​കാ​ര​മു​ള്ള വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ൽ പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.