മ​ണ്ണീ​റ​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Saturday, April 10, 2021 10:17 PM IST
കോ​ന്നി: മ​ല​യോ​ര മേ​ഖ​ല​യാ​യ മ​ണ്ണീ​റ​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി നാ​ശം വി​ത​യ്ക്കു​ന്ന​ത് മൂ​ലം ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. വ​ന​മേ​ഖ​ല വേ​ർ​തി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സോ​ളാ​ർ ഫെ​ൻ​സിം​ഗി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ത് മൂ​ല​മാ​ണ് കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി നാ​ശം വി​ത​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ, ഡി​എ​ഫ്ഒ എ​ന്നി​വ​ർ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ നി​വേ​ദ​നം ന​ൽ​കി. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ടി​ൽ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.