ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ എം​സി​എ ഉ​ത്ക്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി
Sunday, April 11, 2021 10:15 PM IST
തി​രു​വ​ല്ല: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ജാ​ന്‍​സി​യി​ല്‍ ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ എം​സി​എ തി​രു​വ​ല്ല അ​തി​രൂ​പ​ത സ​മി​തി ഉ​ത്ക്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.
രാ​ജ്യ​ത്തു നാ​നാ​ജാ​തി മ​ത​സ്ഥ​രു​ടെ ഇ​ട​യി​ല്‍ പ്ര​തി​ഫ​ലേ​ച്ഛ​യി​ല്ലാ​തെ വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന സ​ന്യ​സ്ത​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ര​മി​ക്കു​ന്ന​ത് സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​തി​നും വ​ര്‍​ഗീ​യ​ത​യ്ക്ക് വേ​രു​റ​പ്പി​ക്കു​ന്ന​തി​നും മാ​ത്ര​മേ സ​ഹാ​യ​ക​ര​മാ​കൂ​വെ​ന്ന് എം​സി​എ സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ജി​നു തോ​മ്പും​കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​തി​രൂ​പ​ത വൈ​ദി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ഫി​ലി​പ്പ് പ​യ്യം​പ​ള്ളി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​നി ഏ​നാ​റി​ല്‍, സു​രേ​ഷ് വ​ർ​ഗീ​സ്, ചെ​റി​യാ​ന്‍ വ​ര്‍​ഗീ​സ്, ഷൈ​നി ജോ​സ​ഫ്, ഷി​ബു ചു​ങ്ക​ത്തി​ല്‍, ജെ​യ്‌​സ​ണ്‍ ചി​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.