ര​ണ്ടു​പേ​ർ​ക്കു ത​പാ​ൽ ബാ​ല​റ്റ് തെ​റ്റി അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​റ​ന്മു​ള​യി​ൽ വ​ര​ണാ​ധി​കാ​രി​യു​ടെ മ​റു​പ​ടി
Tuesday, April 13, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ ഹൈ​സ്കൂ​ളി​ലെ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ വോ​ട്ടു ചെ​യ്ത ര​ണ്ടു​പേ​ർ​ക്ക് ത​പാ​ൽ ബാ​ല​റ്റ് തെ​റ്റി അ​യ​ച്ച​തു സം​ബ​ന്ധി​ച്ച് വ​ര​ണാ​ധി​കാ​രി​യു​ടെ മ​റു​പ​ടി ല​ഭി​ച്ച​താ​യി യു​ഡി​എ​ഫ്.
23 തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സ് വീ​ണ്ടും പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​യ​ച്ച​തി​ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ർ​ട്ട് 211 ലെ ​ക്ര​മ​ന​ന്പ​ർ 372-ാം ന​ന്പ​ർ വോ​ട്ട​ർ​ക്കും പാ​ർ​ട്ട് 128-ലെ 690-ാം ​ന​ന്പ​ർ വോ​ട്ട​ർ​ക്കും വീ​ണ്ടും ത​പാ​ൽ ബാ​ല​റ്റ് അ​യ​ച്ച​താ​യി സ​മ്മ​തി​ച്ച് ആ​റ​ന്മു​ള മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി മ​റു​പ​ടി ന​ൽ​കി​യ​താ​യി യു​ഡി​എ​ഫ് ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് വി.​ആ​ർ.​സോ​ജി അ​റി​യി​ച്ചു. ഇ​വ​ർ​ക്കു അ​യ​ച്ചു ന​ൽ​കി​യ ബാ​ല​റ്റു​ക​ൾ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​തെ വ​ര​ണാ​ധി​കാ​രി​യു​ടെ കൈ​വ​ശം ഉ​ണ്ടെ​ന്നാ​ണ് മ​റു​പ​ടി​യി​ൽ പ​റ​യു​ന്ന​ത്. ര​ജി​സ്റ്റ​ർ ത​പാ​ലി​ൽ അ​യ​ച്ചു ന​ൽ​കി​യ ബാ​ല​റ്റ് എ​ങ്ങ​നെ തി​രി​കെ വാ​ങ്ങി​യെ​ന്ന് മ​റു​പ​ടി​യി​ൽ പ​റ​യു​ന്നി​ല്ല. ലീ​ഗ​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് അ​യ​ച്ച ക​വ​ർ തി​രി​കെ ഏ​ല്പി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി നോ​ട്ടീ​സ് ന​ൽ​ക​ണം. അ​തു ന​ൽ​കാ​തെ ദൂ​ത​നെ അ​യ​ച്ച് ബാ​ല​റ്റ് തി​രി​കെ വാ​ങ്ങു​ന്ന​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​തെ​യാ​ണ് ബാ​ല​റ്റ് തി​രി​കെ വാ​ങ്ങി​യ​തെ​ന്ന് സ്ഥാ​നാ​ർ​ഥി​യെ​യോ ഏ​ജ​ന്‍റി​നെ​യോ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഓ​രോ വ്യ​ക്തി​ക്കും അ​യ​ച്ച ബാ​ല​റ്റ് പേ​പ്പ​റി​ന്‍റെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​റി​ന്‍റെ പ​ക​ർ​പ്പ് ഇ​തു​വ​രെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കോ ഏ​ജ​ന്‍റി​നോ ല​ഭ്യ​മാ​ക്കാ​ൻ വ​ര​ണാ​ധി​കാ​രി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും യു​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.
ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ വോ​ട്ടു ചെ​യ്ത​വ​രു​ടെ മേ​ൽ​വി​ലാ​സ​വും ന​ൽ​കി​യി​ട്ടി​ല്ല. ഇ​തു ര​ണ്ടും ന​ൽ​കാ​തെ വ​ര​ണാ​ധി​കാ​രി​യു​ടെ മ​റു​പ​ടി യു​ഡി​എ​ഫ് അം​ഗീ​ക​രി​ക്കി​ല്ല. ര​ണ്ടു ബാ​ല​റ്റു​ക​ൾ ഇ​ര​ട്ടി​പ്പാ​യി ന​ൽ​കി​യെ​ന്ന മ​റു​പ​ടി ത​ന്നെ വ​ര​ണാ​ധി കാ​രി​യു​ടെ ഓ​ഫീ​സി​ൽ ന​ട​ന്നി​ട്ടു​ള​ള ക്ര​മ​ക്കേ​ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​നെ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നി​യോ​ഗി​ക്ക​ണ​മെ​ന്നും ത​പാ​ൽ ബാ​ല​റ്റു​ക​ളു​ടെ സു​താ​ര്യ​ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ഏ​ജ​ന്‍റി​ന്‍റെ​യും പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് വി.​ആ​ർ.​സോ​ജി ആ​വ​ശ്യ​പ്പെ​ട്ടു.