ക്രൈ​സ്ത​വ വി​ശ്വാ​സം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​ൽ​മാ​യ സം​ഘ​ട​ന​ക​ൾ തി​രി​ച്ച​റി​യ​ണം: മാ​ർ പെ​രു​ന്തോ​ട്ടം
Monday, April 19, 2021 10:34 PM IST
ച​ങ്ങ​​നാ​​ശേ​​രി: ക്രൈ​​സ്ത​​വ വി​​ശ്വാ​​സം നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ളെ തി​​രി​​ച്ച​​റി​​ഞ്ഞ് ഐ​​ക്യ​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​വാ​​ൻ അ​​ൽ​​മാ​​യ സം​​ഘ​​ട​​ന​​ക​​ൾ​​ക്കു ക​​ഴി​​യ​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത വാ​​ർ​​ഷി​​കം സ​​ന്ദേ​​ശ​നി​​ല​​യം ഹാ​​ളി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്. ക്രൈ​​സ്ത​​വ സ​​മൂ​​ഹം അ​​ഭി​​മൂ​​ഖീ​​ക​​രി​​ക്കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹൃ​​ത​​മാ​​ക്കാ​​ൻ നേ​​തൃ​​രം​​ഗ​​ത്തു​ള്ള​​വ​​ർ പ്ര​​യ​​ത്നി​​ക്ക​​ണ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​ജോ​​സ് മു​​ക​​ളേ​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ണ്‍, ട്ര​​ഷ​​റ​​ർ സി​​ബി മു​​ക്കാ​​ട​​ൻ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​ ​ഡൊ​​മി​​നി​​ക് ജോ​​സ​​ഫ്, പി​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് എ.​​പി.​ തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​ പി.​​പി. ജോ​​സ​​ഫ്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, ട്ര​​ഷ​​റ​​ർ ബാ​​ബു വ​ള്ള​​പ്പു​​ര എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പു​​തി​​യ ഭ​​ര​​ണ​​സ​​മി​​തി ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ത്തു.