ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ സി​പി​എം ശ്ര​മി​ച്ച​താ​യി ഡി​സി​സി ‌
Tuesday, April 20, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​സ്ഡി​പി​ഐ പി​ന്തു​ണ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​പി​എം പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും അ​ധി​കാ​ര​മേ​റ്റ​തോ​ടെ വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യു​ള്ള എ​ൽ​ഡി​എ​ഫ് ബ​ന്ധം മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്.‌
ക​ഴി​ഞ്ഞ ഡി​സം​ബ​ർ 30നും ​പി​ന്നീ​ട് ഫെ​ബ്രു​വ​രി 15നും ​എ​സ്ഡി​പി​ഐ പി​ന്തു​ണ ല​ഭി​ച്ചു​വെ​ന്ന പേ​രി​ൽ ത​ങ്ങ​ൾ സ്ഥാ​നം ഉ​പേ​ക്ഷി​ക്കു​ന്നു​വെ​ന്ന് വീ​ന്പി​ള​ക്കി രാ​ജി​വ​ച്ച​വ​രാ​ണ് ഇ​ന്ന​ലെ വീ​ണ്ടും കോ​ട്ടാ​ങ്ങ​ലി​ൽ അ​തേ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കാ​ര​മേ​റ്റ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രു​ന്ന ഘ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു അ​ന്ന​ത്തെ രാ​ജി.
പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും രാ​ജി​വ​ച്ച​പ്പോ​ൾ ത​ന്നെ അ​ന്ന് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്ഡി​പി​ഐ പി​ന്തു​ണ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ഭ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.‌
വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി യാ​തൊ​രു ഉ​ളു​പ്പു​മി​ല്ലാ​തെ അ​ധി​കാ​രം പ​ങ്കി​ടു​ന്ന സി​പി​എം ന​യ​മാ​ണ് കോ​ട്ടാ​ങ്ങ​ലി​ൽ പ്ര​ക​ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. നേ​ര​ത്തെ റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് ഭ​ര​ണം പി​ടി​ച്ചി​രു​ന്നു. ഇ​പ്പോ​ഴും ആ ​സ്ഥാ​നം തു​ട​രു​ക​യാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് റാ​ന്നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കി​യ​താ​യി അ​വ​കാ​ശ​പ്പെ​ട്ട എ​ൽ​ഡി​എ​ഫി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് എ​ന്താ​ണെ​ന്നു വ്യ​ക്ത​മാ​ക്ക​ണം. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ എ​സ്ഡി​പി​ഐ​യു​ടെ സ​ഹാ​യ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് അ​ധി​കാ​രം പി​ടി​ച്ച​ത്. ഇ​തി​നു പ്ര​തി​ഫ​ല​മാ​യി എ​സ്ഡി​പി​ഐ​യ്ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം ന​ൽ​കു​ക​യും ചെ​യ്തു. സി​പി​എം പു​ല​ർ​ത്തു​ന്ന ഈ ​ന​യ​സ​മീ​പ​നം സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫി​ലെ മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ൾ അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഡി​സി​സി ആ​വ​ശ്യ​പ്പെ​ട്ടു. ‌