മൂ​ഴി​യാ​ര്‍ സം​ഭ​ര​ണി തു​റ​ക്കും
Thursday, April 22, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: ക​ക്കാ​ട് ന​ദി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള മ​ലി​ന ജ​ലം ഒ​ഴു​ക്കി ക​ള​യു​ന്ന​തി​നാ​യി മൂ​ഴി​യാ​ര്‍ സം​ഭ​ര​ണി​യി​ല്‍ നി​ന്നും 15,000 ഘ​ന​മീ​റ്റ​ര്‍ ജ​ലം ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ 11 വ​രെ തു​റ​ന്നു വി​ടു​ന്ന​തി​ന് ക​ക്കാ​ട് കെ​എ​സ്ഇ​ബി ഡാം ​സു​ര​ക്ഷാ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഉ​ത്ത​ര​വാ​യി.
മൂ​ഴി​യാ​ര്‍ സം​ഭ​ര​ണി​യു​ടെ മൂ​ന്നു ഗേ​റ്റു​ക​ള്‍ അ​ഞ്ചു സെന്‍റി​മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ത്തും. ക​ക്കാ​ട് ന​ദി​യി​ല്‍ ജ​ലം ഒ​ഴു​ക്കി വി​ടു​ന്ന​തി​നാ​ല്‍ ജ​ല​നി​ര​പ്പ് 5 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ക​ക്കാ​ട് ആ​റി​ന്‍റെ​യും പ​മ്പാ ന​ദി​യു​ടെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും മ​റ്റു​ള്ള​വ​രും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം.