ക​ട​മ്മ​നി​ട്ട പ​ട​യ​ണി സ​മാ​പ​ന​ത്തി​ലേ​ക്ക്‌
Thursday, April 22, 2021 10:39 PM IST
ഇ​ന്ന് പ​ക​ല്‍ പ​ട​യ​ണി‌

പ​ത്ത​നം​തി​ട്ട: എ​ട്ടു​രാ​വു​ക​ള്‍ ക​ട​മ്മ​നി​ട്ട​ക്കാ​വി​ല്‍ തു​ള്ളി​യ കോ​ല​ങ്ങ​ള്‍ വ​ലി​യ പ​ട​യ​ണി​നാ​ള്‍ ഒ​ന്നി​ച്ചെ​ത്തി. പ​ത്തു​നാ​ള്‍ നീ​ണ്ടു​നി​ന്ന മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് പ​ക​ല്‍ പ​ട​യ​ണി​യോ​ടെ സ​മാ​പ​ന​മാ​കും.‌

വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് വ​ലി​യ പ​ട​യ​ണി ച​ട​ങ്ങു​ക​ള്‍ സ​മാ​പി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം ഭ​ക്ത​രെ അ​ക​റ്റി നി​ര്‍​ത്തി​യി​രു​ന്നെ​ങ്കി​ലും ച​ട​ങ്ങു​ക​ള്‍​ക്ക് കു​റ​വു​ണ്ടാ​യി​ല്ല.ക്ഷേ​ത്ര ക​വാ​ട​ത്തി​ല്‍ ചെ​ണ്ട മേ​ള​ത്തി​ന്‍റെ​യും വാ​യ്ക്കു​ര​വ​യു​ടെ​യും ആ​ര്‍​പ്പു​വി​ളി​യു​ടെ​യും അ​ക​മ്പ​ടി​യി​ലാ​ണ് കോ​ല​ങ്ങ​ളെ എ​തി​രേ​റ്റ​ത്.

ഇ​ള​കി​യാ​ടി ക​ള​ത്തി​ലെ​ത്തി പി​ന്നീ​ട് കാ​പ്പൊ​ലി ന​ട​ന്നു. ഗ​ണ​പ​തി, മ​റു​ത, കാ​ല​ന്‍, സു​ന്ദ​ര​യ​ക്ഷി, ഭൈ​ര​വി, കാ​ഞ്ഞി​ര​മാ​ല എ​ന്നീ ക്ര​മ​ത്തി​ല്‍ കോ​ല​ങ്ങ​ള്‍ ഓ​രോ​ന്നാ​യി ക​ള​ത്തി​ലെ​ത്തി തു​ള്ളി ഒ​ഴി​ഞ്ഞു.‌

വ​ലി​യ ഭൈ​ര​വി​യു​ടെ മം​ഗ​ള​ശ്ലോ​കം ചൊ​ല്ലി​യ​തോ​ടെ​യാ​ണ് പൂ​പ്പ​ട വാ​രി ക​ര​വ​ഞ്ചി​യും ഇ​റ​ക്കി കോ​ലം തു​ള്ള​ലി​നു സ​മാ​പ​ന​മാ​യ​ത്.‌

പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ന്‍ പി​ള്ള, ആ​ശാ​ന്‍ പാ​റ​യ്ക്കാ​ട്ട് പി.​പി. പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​ട​യ​ണി പാ​ട്ടു​ക​ള്‍ പാ​ടി​യ​ത്.

ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് കെ. ​ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി ഡി. ​ര​ഘു​കു​മാ​ര്‍, ട്ര​ഷ​റാ​ര്‍ എം.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ‌