ച​ന്ദ​ന​പ്പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി പെ​രു​ന്നാ​ൾ നാ​ളെ​യും എ​ട്ടി​നും
Wednesday, May 5, 2021 10:49 PM IST
ച​ന്ദ​ന​പ്പ​ള്ളി: ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ക​ളി​യ്ക്ക​ൽ അ​റി​യി​ച്ചു. വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​തു​മാ​യ ദേ​വ​ല​യം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്പി​രി​ച്ച്വ​ൽ സ​ർ​ക്യൂ​ട്ടി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്. പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ന​ട​ത്തു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പെ​രു​ന്നാ​ളി​ന്‍റെ പ്ര​ധാ​ന ദി​വ​സ​ങ്ങ​ളാ​യ നാ​ളെ രാ​വി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മു​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, പൊ​ന്നി​ൻ കു​രി​ശ് സ​മ​ർ​പ്പ​ണം, സ​ന്ധ്യാ ന​മ​സ്കാ​രം, ഗ്ലൈ​ഹി​ക വാ​ഴ്വ് എ​ന്നി​വ​യും എ​ട്ടി​നു രാ​വി​ലെ ചെ​ന്പി​ൽ അ​രി​യി​ടീ​ൽ ക​ർ​മ​വും ന​ട​ക്കും. ഇ​ട​വ​ക മെ​ത്രാ​പ്പോ​ലി​ത്ത കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നിേ·​ൽ കു​ർ​ബാ​ന. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഡോ.​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ്, ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.
ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വീ​തി​യ​ൻ കാ​തോ​ലി​ക്ക ബാ​വ അ​നു​ഗ്ര​ഹ സ​ന്ദേ​ശ​വും ന​ൽ​കും. തു​ട​ർ​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ച​ന്ദ​ന​പ്പ​ള്ളി ചെ​ന്പെ​ടു​പ്പ് ന​ട​ക്കും. ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ട്ര​സ്റ്റി ടി.​കെ. വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജോ​യ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച പ്ര​വാ​സി സം​ഗ​മം ഇ​ന്ന​ലെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഓ​ണ്‍​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഫാ.​ഇ​ടി​ക്കു​ള ദാ​നി​യേ​ൽ നി​ർ​വ​ഹി​ച്ചു. ച​ന്ദ​ന​പ്പ​ള്ളി ആ​ശു​പ​ത്രി​ക്കു​ള്ള മെ​ഡി​ക്ക​ൽ കി​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ലി​സി റോ​ബി​ൻ​സ് ഏ​റ്റു​വാ​ങ്ങി.