വെ​ച്ചൂ​ച്ചി​റ​യി​ൽ ഹെ​ൽ​പ് ഡെ​സ്ക് ഉ​ദ്ഘാ​ട​നം
Friday, May 7, 2021 10:37 PM IST
വെ​ച്ചൂ​ച്ചി​റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 24മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ല്പ് ഡെ​സ്ക് വെ​ച്ചൂ​ച്ചി​റ മാ​ർ​ക്ക​റ്റി​ലു​ള്ള പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി. ​കെ. ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷ അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഇ. ​വി. വ​ർ​ക്കി, ര​മാ​ദേ​വി, പൊ​ന്ന​മ്മ ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ടെ​ലി​ഫോ​ണ്‍ ന​ന്പ​രു​ക​ൾ: 04735 265 238, 9496 042 668, 9447 027 553, 9446 070 948, 9744 016 290, 6238 701 224, 9947 782 399.

ചെ​ന്നീ​ർ​ക്ക​ര​യി​ൽ കോ​ൾ സെ​ന്‍റ​റും വാ​ർ റൂ​മും

ചെ​ന്നീ​ർ​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​ന് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ സെ​ന്‍റ​റും വാ​ർ റൂ​മും സ​ജ്ജ​മാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ, വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ, ആം​ബു​ല​ൻ​സ് സൗ​ക​ര്യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ കോ​ൾ സെ​ന്‍റ​റി​ലൂ​ടെ ല​ഭ്യ​മാ​കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക്0468 2350316, 9497334717, 9496267771, 9526206655, 9539000079, 7907155495 ന​ന്പ​റു​ക​ളി​ൽ വി​ളി​ക്കാം.