ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് അ​വ​ലോ​ക​നം
Friday, May 7, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​യു​ക്ത എം​എ​ൽ​എ വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ​ന്മു​ള മ​ണ്ഡ​ല​ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. കോ​വി​ഡ് ജാ​ഗ്ര​താ സ​മി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ സി​എ​ഫ്എ​ൽ​ടി​സി​ക​ൾ, കി​ട​ക്ക​ക​ൾ എ​ന്നി​വ സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ൽ മ​ണ്ഡ​ല​ത്തി​ലെ സി​എ​ഫ്എ​ൽ​ടി​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും വി​ല​യി​രു​ത്തി. ആം​ബു​ല​ൻ​സ് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു പ​ഞ്ചാ​യ​ത്തു​ക​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ൽ കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​വ​രെ പ്ര​ത്യേ​കം മാ​റ്റി പാ​ർ​പ്പി​ക്കും. കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ള​നി​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കും. കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ സാ​ധി​ക്കാ​ത്ത​വ​രെ അ​ടു​ത്തു​ള്ള സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലേ​ക്കു മാ​റ്റാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​യോ​ജ​ന മ​ന്ദി​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. മ​ണ്ഡ​ല​ത്തി​ലെ വാ​ക്സി​നേ​ഷ​ന്‍റെ ല​ഭ്യ​ത സം​ബ​ന്ധി​ച്ചും യോ​ഗം വി​ല​യി​രു​ത്ത​ൽ ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ, ഡോ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.