മാ​ർ​ത്തോ​മ്മ സ​ഭ വൈ​ദി​ക​ന്‍റെ സം​സ്കാ​രം; വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ സ​ഭാ നേ​തൃ​ത്വം
Monday, May 17, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മാ സ​ഭ വൈ​ദി​ക​ൻ കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി റ​വ.​കെ.​എം. ഐ​സ​ക്കി​ന്‍റെ സം​സ്കാ​രം സം​ബ​ന്ധി​ച്ച വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ സം​ഘ​ട​ന​യുടെ ന​ട​പ​ടി​ക​ളെ അ​പ​ല​പി​ച്ച് സ​ഭാ നേ​തൃ​ത്വം.
മാർത്തോമ്മ സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യു​മു​ണ്ടാ​യി.
റ​വ.​കെ.​എം. ഐ​സ​ക്ക് രോ​ഗാ​വ​സ്ഥ​യി​ൽ തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന് അ​റി​ഞ്ഞ​തു​മു​ത​ൽ മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ.​ തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും സ​ഭാ സെ​ക്ര​ട്ട​റി ആ​ശു​പ​ത്രി​യി​ലെ​ത്തുകയും വേണ്ട ക്രമീകര ണങ്ങൾ ചെയ്യുകയുമുണ്ടാ യി.
ക​ഴി​ഞ്ഞ 13 നു ​രാ​വി​ലെ റ​വ.​ഐ​സ​ക് മ​രി​ച്ച​തി​നേ തു​ട​ർ​ന്ന് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി ഡി​എം​ഒ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്കാ​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ക​യും ചെ​യ്തു.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ച് 15നു ​ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യും ഡോ.​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യും സ​ഭാ സെ​ക്ര​ട്ട​റി​യും മ​റ്റ് വൈ​ദി​ക​രും പ​ങ്കെ​ടു​ത്താ​ണ് സം​സ്കാ​ര ശു​ശ്രൂ​ഷ ന​ട​ത്തി​യ​ത്.
പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി​യ വൈ​ദി​ക​ർ ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്ത് സംസ്കാരത്തിനു വേ​ണ്ട ക്ര​മീ​ക​ര​ണം ചെ​യ്തു. സഭയും കുടുംബവും എല്ലാ ആദരവും നൽകിയാണ് സം സ്കാരം നടത്തിയത്.
യാ​ഥാ​ർ​ഥ്യം മ​റ​ച്ചു കൊ​ണ്ട് ഒ​രു രാ​ഷ്ട്രി​യ പാ​ർ​ട്ടി​യു​ടെ യു​വ​ജ​ന സം​ഘ​ട​ന ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​വ​സം​സ്കാ​രം ന​ട​ത്തി​യ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​തി​നെ​യാ​ണ് സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫ് അ​പ​ല​പി​ച്ച​ത്.
നാ​ട് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന മ​ഹാ​വ്യാ​ധി​യെ വ്യ​ത്യ​സ്ത​ത​ക​ൾ​ക്ക് അ​തീ​ത​മാ​യി ചേ​ർ​ന്ന് നി​ന്ന് കൊ​ണ്ട് അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പ​ര​സ്പ​രം കൈ​ത്താ​ങ്ങു​മാ​യി മു​ന്പോ​ട്ടു നീ​ങ്ങു​ന്പോ​ൾ തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​യ അ​വ​കാ​ശ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് അ​ങ്ങേ​യ​റ്റം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​വും വേ​ദ​നാ​ജ​ന​ക​വു​മാ​ണെ​ന്ന് സ​ഭാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.