വീ​ണാ ജോ​ർ​ജ് പ​റ​യും; ‘ബി ​പോ​സി​റ്റീ​വ് ‘‌
Tuesday, May 18, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: എ​ല്ലാ​റ്റി​നെ​യും പോ​സി​റ്റീ​വാ​യി കാ​ണു​ക​യെ​ന്ന ന​യ​സ​മീ​പ​ന​മാ​ണ് വീ​ണാ ജോ​ർ​ജി​ന്‍റേ​ത്. വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ ആദ്യം വിഷമം തോ​ന്നാ​മെ​ങ്കി​ലും പി​ന്നീ​ട് അ​തി​നെ പോ​സി​റ്റീ​വാ​യി സ്വീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്.

നാ​ല്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ എം​എ​ൽ​എ​യ്ക്ക് ര​ണ്ടാം അ​ങ്ക​ത്തി​ലെ വി​ജ​യ​ത്തി​ള​ക്ക​ത്തി​ന് അം​ഗീ​കാ​ര​മാ​യി ല​ഭി​ക്കു​ന്ന​താ​ണ് മ​ന്ത്രി​സ്ഥാ​നം. ദീ​ർ​ഘ​വീ​ക്ഷ​ണ​വും ഇ​ച്ഛാ​ശ​ക്തി​യും അ​ത് കൈ​മു​ത​ലാ​ക്കി പ്ര​വ​ർ​ത്തി​ച്ച ജനപ്രതിനിധിക്ക് ഇ​ത്ത​വ​ണ ആ​റ​ന്മു​ള ന​ൽ​കി​യ​ത് അ​വി​ശ്വ​സ​നീ​യ​മാ​യ അം​ഗീ​കാ​ര​മാ​യി​രു​ന്നു. ‌ ആ​ഗ്ര​ഹി​ച്ച​തൊ​ന്ന് ല​ഭി​ച്ച​ത് മ​റ്റൊ​ന്ന് എ​ന്ന രീ​തി​യി​ൽ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ക്കു​ന്ന​താ​ണ് വീ​ണ​യു​ടെ ജീ​വ​ച​രി​ത്ര​വും. പ​ഠ​ന​ത്തേ തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ച് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ജോ​ലി​ക്കു ക​യ​റി​യെ​ങ്കി​ലും അ​വി​ടെ​നി​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്കു ക​ട​ന്നു.

മാ​ധ്യ​മ മേ​ഖ​ല​യി​ൽ നി​ന്ന് പൊ​തു​രം​ഗ​ത്തേ​ക്ക്. രാ​ഷ്ട്രീ​യ​ക്കാ​രി അ​ല്ലാ​തി​രു​ന്നി​ട്ടും സി​പി​എ​മ്മി​ന്‍റെ പ്ര​തി​നി​ധി​യാ​യി ക​ന്നി അ​ങ്ക​ത്തി​ൽ ത​ന്നെ വി​ജ​യി​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്ക്. നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ തി​ള​ക്ക​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. കേ​വ​ലം സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ത്തെ ര​ണ്ടാം അ​ങ്ക​ത്തി​ലെ വി​ജ​യ​മെ​ന്ന ഒ​റ്റ പി​ൻ​ബ​ല​ത്തി​ൽ മ​ന്ത്രി​സ​ഭ​യി​ലേ​ക്കെ​ടു​ത്തു. ‌

1976 ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് ജ​ന​നം. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി സ്കൂ​ളി​ൽ, തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ നി​ന്ന ്ബി​രു​ദം നേ​ടി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് എം​എ​സ്്സി ഫി​സി​ക്സി​നും, ബി​എ​ഡി​നും റാ​ങ്ക് ജേ​താ​വാ​ണ്.

മ​ല​യാ​ള​ത്തി​ലെ വി​വി​ധ വാ​ർ​ത്താ ചാ​ന​ലു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച കാ​ല​യ​ള​വി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് അ​വാ​ർ​ഡ്, ഗ്രീ​ൻ ചോ​യി​സ് യു​എ​ഇ അ​വാ​ർ​ഡ് എ​ന്നി​വ​യെ​ല്ലാം ഈ ​മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ​ങ്ങ​ളാ​യി. ‌

എം​എ​ൽ​എ ആ​യ​തോ​ടെ സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​യു​ള്ള നി​യ​മ​സ​ഭാ സ​മി​തി​യി​ൽ അം​ഗ​മാ​യും നി​യ​മ​സ​ഭാ ക​ണ്ട​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യും കേ​ര​ള ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​മാ​യും സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.‌