അ​ണു​നാ​ശി​നി സ്പ്രേ​യ​ർ വി​ക​സി​പ്പി​ച്ച് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, May 18, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജീ​നി​യ​റിം​ഗ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ രൂ​പം​കൊ​ടു​ത്ത അ​ണു​നാ​ശി​നി സം​വി​ധാ​നം പോ​ർ​ട്ട​ബി​ൾ സ്പ്രേ​യ​ർ ഡി​സി​ൻ​ഫെ​ക്റ്റ​ന്‍റ് സി​സ്റ്റം ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി.‌

കോ​വി​ഡ് കാ​ല​ത്തു​ണ്ടാ​യ ആ​രോ​ഗ്യ പ്ര​തി​സ​ന്ധി​യെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ പ​രി​സ്ഥി​തി അ​ണു​വി​മു​ക്ത​മാ​യി നി​ല​നി​ർ​ത്തേ​ണ്ട ആ​രോ​ഗ്യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, പൊ​തു സ്ഥ​ല​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ൽ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് സം​വി​ധാ​നം. ആ​ശു​പ​ത്രി​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, പാ​ർ​ക്കു​ക​ൾ, ബ​സ് സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ ദ്രു​ത​വേ​ഗ​ത്തി​ലും എ​ല്ലാ​യ്പോ​ഴും അ​ണു​വി​മു​ക്ത​ത​മാ​കാ​ൻ പോ​ർ​ട്ട​ബി​ൾ സ്പ്രേ​യ​ർ ഡി​സി​ൻ​ഫെ​ക്റ്റ​ണ്ട് സി​സ്റ്റം കൊ​ണ്ട് സാ​ധി​ക്കും. ചെ​റി​യ പി​ക്ക​പ്പ് വാ​നു​ക​ളി​ലും പ്ലാ​റ്റ​ഫോം ബാ​ഗേ​ജ് ട്രോ​ളി​ക​ളി​ലും ഘ​ടി​പ്പി​ക്കാം. ഒ​രു ത​വ​ണ ടാ​ങ്കി​ൽ അ​ണു​നാ​ശി​നി നി​റ​ച്ചു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ ചെ​റി​യ ഇ​ട​റോ​ഡു​ക​ളി​ൽ പോ​ലും വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ലും മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ളും ഒ​രു മ​ണി​ക്കൂ​ർ വ​രെ സാ​നി​റ്റൈ​സ് ചെ​യ്യാ​ൻ സാ​ധി​ക്കും. ‌

വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി മൂ​ന്ന് സ്പ്രേ​യിം​ഗ് നോ​സി​ലു​ക​ളും അ​ഞ്ച് മീ​റ്റ​ർ വ​രെ റേ​ഞ്ചി​ലും പ​ല വി​ധ​ത്തി​ൽ ഗ​തി​യും മാ​റ്റി ക്ര​മീ​ക​രി​ക്കാ​നും പ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള ഈ ​പോ​ർ​ട്ട​ബി​ൾ അ​ണു​വി​മു​ക്ത ഉ​പ​ക​ര​ണം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രു​ക്കു​ന്ന​ത് വി​ദ്യാ​ഥി​ക​ളാ​യ ആ​ദ​ർ​ശ് അ​ജീ​ഷ്, അ​ന​ന്തു കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് അ​ർ​ഷാ​ഖ്, യു.​ജി. ത​ന്പു​രാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. വ​കു​പ്പ് മേ​ധാ​വി​യും പ്രോ​ജ​ക്ട് ഗൈ​ഡു​മാ​യ ഡോ. ​ഷാ​ൻ എം. ​അ​സീ​സ്, പ്രോ​ജ​ക്റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ജി. ​മ​ധു എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും രൂ​പ​ക​ൽ​പ​ന​യി​ൽ വി​വി​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ‌