എ​ഐ​റ്റി​യു​സി മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, June 11, 2021 10:01 PM IST
പ​ത്ത​നം​തി​ട്ട: എ​ഐ​റ്റി​യു​സി പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ഭാ​ര​ത് പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും മ​റ്റു പെ​ട്രോ​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മു​ള്ള വി​ല വ​ർ​ധ​ന​വി​നെ​തി​രെ കേ​ര​ള​ത്തി​ലെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ഐ​റ്റി​യു​സി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ചി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന മാ​ർ​ച്ച് സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം സാ​ബു ക​ണ്ണ​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ കൗ​ൺ​സി​ലം​ഗം രാ​ജേ​ഷ് ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​റ്റി​യു​സി പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് ഇ​ള​യ​നി​ല, സ​ഞ്ജു വ​ലം​ഞ്ചു​ഴി , അ​ഷ​റ​ഫ്, അ​ജ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ങ്ക​ണ​വാ​ടി​യും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി

വ​ള്ളി​ക്കോ​ട് കോ​ട്ട​യം: അ​ന്തി​ച്ച​ന്ത 61-ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യും ചു​റ്റു​മ​തി​ലി​നു പു​റ​ത്ത് ഭ​യാ​ന​ക​മാം​വി​ധം കാ​ടു​വ​ള​ർ​ന്ന് നി​ന്ന​തു​മാ​യ പു​റം​പോ​ക്ക് സ്ഥ​ല​വും മു​ന്പി​ലൂ​ടെ​യു​ള്ള റോ​ഡും കാ​ടു​വെ​ട്ടി അ​ന്തി​ച്ച​ന്ത വാ​ർ​ഡ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി. ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പ​ന​ച്ച​യ്ക്ക​ൽ, വാ​ർ​ഡ് അം​ഗം പ്ര​സീ​ത ര​ഘു, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഇ. ​എം. ജോ​യി​ക്കു​ട്ടി, മു​ൻ മെം​ബ​ർ ര​ഞ്ജി​നി ശ്രീ​കു​മാ​ർ, ബീ​നാ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.