കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ജ​ന​ങ്ങ​ളോ​ടു പ്ര​തി​ബ​ദ്ധ​ത​യി​ല്ല: വി.​ഡി. സ​തീ​ശ​ൻ
Friday, June 11, 2021 10:05 PM IST
തി​രു​വ​ല്ല: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ രാ​ജ്യ​ത്ത് നി​കു​തി ഭീ​ക​ര​ത ന​ട​പ്പാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി തി​രു​വ​ല്ല ക​ഐ​സ്ആ​ർ​ടി​സി കോ​ർ​ണ​റി​ൽ പെ​ട്രോ​ൾ പ​ന്പി​ന് മു​ന്പി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.പെ​ട്രോ​ളി​യം വി​ല വ​ർ​ധ​ന നേ​രി​ടാ​ൻ സ​ബ്സി​ഡി അ​നു​വ​ദി​ച്ച് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​തി​നു ത​യാ​റാ​കാ​ത്ത​ത് കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ജ​ന​ങ്ങ​ളോ​ടു പ്ര​തി​ബ​ദ്ധ​ത​യി​ല്ലാ​യെ​ന്ന​തി​നു തെ​ളി​വാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ നി​കു​തി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ​ടാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​കു​തി കു​റ​യ്ക്കാ​ൻ ത​യാ​റു​മ​ല്ല. ജി​എ​സ്റ്റി യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ 28 ശ​ത​മാ​നം നി​കു​തി​യേ ഈ​ടാ​ക്കാ​ൻ ക​ഴി​യൂ എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​വ​ർ ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​ത്. ഇ​ന്ധ​ന സ​ബ്സി​ഡി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പാ​വ​പ്പെ​ട്ട ടാ​ക്സി, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ത് ആ​ശ്വാ​സം ന​ൽ​കു​മാ​യി​രു​ന്നു. ജ​ന​ങ്ങ​ളോ​ട് ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വും ഇ​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, എ​ൻ. ഷൈ​ലാ​ജ്, നി​ർ​വാ​ഹ​ക സ​മ​തി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, റെ​ജി തോ​മ​സ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, വി. ​ആ​ർ. സോ​ജി, അ​നി​ൽ തോ​മ​സ്, ജേ​ക്ക​ബ് പി. ​ചെ​റി​യാ​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് ആ​ർ. ജ​യ​കു​മാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് അ​ജി​ത​ന്പാ​ൻ, തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.