പെ​രു​ന്തേ​ന​രു​വി​യി​ല്‍ യു​വാ​വി​നെ ഒ​ഴു​ക്കി​ല്‍​പെ​ട്ടു കാ​ണാ​താ​യി
Friday, June 18, 2021 10:15 PM IST
റാന്നി: പെ​രു​ന്തേ​ന​രു​വി ഡാ​മി​ന് സാ​മീ​പ​ത്തു​നി​ന്നും യു​വാ​വി​നെ ഒ​ഴു​ക്കി​ല്‍​പെ​ട്ടു കാ​ണാ​താ​യി. പൊ​ന്‍​കു​ന്നം ചി​റ​ക്ക​ട​വ് തു​റു​വാ​തു​ക്ക​ള്‍ സാ​ജ​ന്‍റെ മ​ക​ന്‍ എ​ബി സാ​ജ​നെ(22) യാ​ണ് കാ​ണാ​താ​യ​ത്.​കു​ടും​ബ​ത്തോ​ടൊ​പ്പം പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ന്‍ വ​ന്ന ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ എ​ബി​യെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.20 ഓ​ടെ​യാ​ണ് ഒ​ഴു​ക്കി​ല്‍ പെ​ട്ട് കാ​ണാ​താ​യ​ത്. ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി വെ​ള്ള​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. അ​ഗ്നി ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും രാ​ത്രി വൈ​കി​യ​തി​നാ​ലും ശ​ക്ത​മാ​യ മ​ഴ കാ​ര​ണം ന​ദി​യി​ല്‍ നീ​രൊ​ഴു​ക്ക് കൂ​ടു​ത​ലാ​യതിനാലും തെ​ര​ച്ചി​ല്‍ ദു​ഷ്ക​ര​മാ​യി. ഇ​ട​ത്തി​ക്കാ​വി​ല്‍ ബന്ധു വീ​ട്ടി​ലെ​ത്തി​യ​താ​ണ് കു​ടും​ബ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് വെച്ചൂ​ച്ചി​റ പോ​ലീ​സ് ആ​ദ്യം സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​പ​ക​ടം പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ അ​ന്വേഷണം കൈ​മാ​റു​ക​യാ​യി​രു​ന്നു. ഡാ​മി​ന്‍റെ മ​റു​ക​ര​യി​ലേ​ക്ക് പാ​ലം വ​ഴി എ​ത്തി​യ എബി അ​രു​വി​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. എൻജിനീയറിംഗ് വിദ്യാർഥിയാണ്.