കൗ​ണ്‍​സി​ല​റെ അ​പ​മാ​നി​ച്ച​താ​യി പ​രാ​തി, എ​ച്ച്ഐ​യ്ക്കെ​തി​രെ കൗ​ണ്‍​സി​ലി​ൽ പ്ര​മേ​യം ‌
Saturday, June 19, 2021 11:50 PM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​ബി​ത സ​ലീ​മി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് കു​റ്റ​പ്പു​ഴ പി​എ​ച്ച്സി​യി​ലെ ലേ​ഡി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വ​ൽ​സ​ല​ക്കെ​തി​രേ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ പ്ര​മേ​യം പാ​സാ​ക്കി. വ​ൽ​സ​ല​യെ ചേം​ബ​റി​ൽ വി​ളി​ച്ചു വ​രു​ത്തി ശാ​സി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ‌
ത​ന്‍റെ വാ​ർ​ഡി​ലെ ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ല​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ കൗ​ണ്‍​സി​ല​ർ സ​ബി​ത സ​ലീ​മി​നോ​ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. എ​സ്ഡി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യ സ​ലീം, മു​ൻ കൗ​ണ്‍​സി​ല​റും എ​സ്ഡി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ നി​സാം എ​ന്നി​വ​ർ​ക്കൊ​പ്പ​മെ​ത്തി​യ കൗ​ണ്‍​സി​ല​ർ വാ​ർ​ഡി​ലെ വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യ്ക്കി​ട​യി​ലാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​ത്. അ​ഞ്ചാം വാ​ർ​ഡി​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ന്‍റെ തീ​യ​തി ന​ൽ​കാ​തെ ത​ങ്ങ​ൾ പോ​കി​ല്ലെ​ന്ന് നേ​താ​ക്ക​ൾ വാ​ശി പി​ടി​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്കം തീ​ർ​ന്ന​ത്. വി​ഷ​യം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നേ തു​ട​ർ​ന്നാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഡി​എം​ഒ, ആ​രോ​ഗ്യ​മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ‌