പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രിയിൽ ബ​ഹു​നി​ല മ​ന്ദി​രം ‌നിർമിക്കും
Saturday, June 19, 2021 11:58 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി(​എ​ച്ച്എം​സി) തീ​രു​മാ​നം. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​വും എം​എ​ല്‍​എ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യു​ടെ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വ​രു​ന്ന ആ​ഴ്ച തു​ട​ക്കം കു​റി​ക്കും.‌

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ബ് ക​മ്മി​റ്റി​യാ​ണ് പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ന്ന​ത്. സ​ബ് ക​മ്മി​റ്റി ത​യാ​റാ​ക്കു​ന്ന ക​ര​ടി​ന് ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ അ​ന്തി​മ​രൂ​പം ന​ല്‍​കും. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ചി​ല കെ​ട്ടി​ട ഭാ​ഗ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കി ബ​ഹു​നി​ല സ​മു​ച്ച​യം പ​ണി​യു​ന്ന​തി​ന് ആ​ലോ​ച​ന​യു​ണ്ട്. ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത 17 സെ​ന്‍റു സ്ഥ​ല​ത്ത് ന​ബാ​ര്‍​ഡി​ന്‍റെ 10 കോ​ടി രൂ​പ സ​ഹാ​യ​ത്തോ​ടെ ബ​ഹു​നി​ല കെ​ട്ടി​ട സ​മു​ച്ച​യം നി​ര്‍​മി​ക്കും. മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത്.‌

സ​ര്‍​ക്കാ​ര്‍ വി​ഹി​ത​വും എം​എ​ല്‍​എ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് 1.25 കോ​ടി രൂ​പ​യു​ടെ 10 കി​ട​ക്ക​ക​ളു​ള്ള ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കും. ഐ​സി​യു സൗ​ക​ര്യം കൂ​ടി ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ന്‍റെ നി​ര്‍​മാ​ണം ഏ​ക​ദേ​ശം പൂ​ര്‍​ത്തി​യാ​യി. വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യം കൂ​ടി​യു​ള്ള ആ​റ് ഐ​സി​യു ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ള്‍ ഇ​വി​ടെ ഒ​രു​ക്കും. ഇ​വി​ടേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ആ​വ​ശ്യ​മാ​യ 20 ല​ക്ഷം രൂ​പ എ​ന്‍​എ​ച്ച്എം ന​ല്‍​കും.‌
കാ​ത്ത് ലാ​ബി​ന് സ​മീ​പം ഏ​ഴ് കി​ട​ക്ക​ക​ളു​ള്ള പു​തി​യ ഐ​സി​യു നി​ര്‍​മി​ക്കാ​ന്‍ എ​ച്ച് എം​സി യോ​ഗം തീ​രു​മാ​നി​ച്ചു.
ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മാ​യി. പേ ​വാ​ര്‍​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

രോ​ഗി​ക​ള്‍​ക്ക് വി​ല​ക്കു​റ​വി​ല്‍ മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ല്‍ ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ പു​തി​യ മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ ആ​രം​ഭി​ക്കും. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും എ​ച്ച്എം​സി അ​നു​മ​തി ഇ​ല്ലാ​തെ മ​രു​ന്നു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി വി​ത​ര​ണം ചെ​യ്തു​വെ​ന്ന എ​ച്ച്എം​സി അം​ഗം പി.​കെ. ജേ​ക്ക​ബി​ന്‍റെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മ​ന്ത്രി ഡി​എം​ഒ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.‌

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ വീ​ണാ ജോ​ര്‍​ജി​ന് എ​ച്ച്എം​സി ക​മ്മി​റ്റി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.
യോ​ഗ​ത്തി​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​താ​ജ്പോ​ൾ പ​ന​യ്ക്ക​ൽ, എ​ച്ച്എം​സി അം​ഗ​ങ്ങ​ള്‍, ഡി​എം​ഒ, എ​ന്‍​എ​ച്ച്എം പ്രോ​ഗ്രാം മാ​നേ​ജ​ര്‍, ആ​ര്‍​എം​ഒ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌