നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​തി​നു പി​ന്നാ​ലെ; ചേ​ത്ത​യ്ക്ക​ല്‍ - മ​ട​ന്ത​മ​ണ്‍ റോ​ഡ് ത​ക​ര്‍​ന്നു
Sunday, June 20, 2021 10:27 PM IST
റാ​ന്നി: ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ചേ​ത്ത​യ്ക്ക​ല്‍ - കൂ​ത്താ​ട്ടു​കു​ളം - മ​ട​ന്ത​മ​ണ്‍ എം​എ​ല്‍​എ റോ​ഡി​ല്‍ തേ​യി​ല​പ്പു​ര പാ​ല​ത്തി​ന് സ​മീ​പം റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം ത​ക​ര്‍​ന്നു. ക​ണ്ണ​ങ്ക​ര മു​ത​ല്‍ പു​ല്ല​മ്പ​ള്ളി​പ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ത​ക​ര്‍​ച്ച.

അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​മാ​ണ് ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നും വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ത്ത് ക​ലു​ങ്ക് നി​ര്‍​മി​ച്ചി​രു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ആ​ദ്യം ത​ക​ര്‍​ച്ച നേ​രി​ട്ടി​രു​ന്നി​രു​ന്നെ​ങ്കി​ലും ക​രാ​ര്‍ ക​മ്പ​നി അ​ധി​കൃ​ത​ര്‍ ടാ​ര്‍ ചെ​യ്ത് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു. ഇ​ത്ത​ര​ത്തി​ല്‍ ര​ണ്ടാ​മ​തും ടാ​ര്‍ ചെ​യ്ത​യി​ട​ത്താ​ണ് വീ​ണ്ടും കു​ഴി രൂ​പ​പെ​ട്ട​ത്. ബി​എം ആ​ന്‍​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ ടാ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ച്ച് ഒ​രാ​ഴ്ച മാ​ത്രം പി​ന്നി​ടു​ന്ന റോ​ഡാ​ണ് ത​ക​ര്‍​ന്ന​ത്.

സ​മീ​പ​ത്തെ സ്വ​കാ​ര്യ ക്ര​ഷ​റി​ല്‍ നി​ന്നും അ​മി​ത ഭാ​രം ക​യ​റ്റി​യെ​ത്തു​ന്ന ടോ​റ​സ് ലോ​റി​ക​ളു​ടെ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത യാ​ത്ര​യാ​ണ് ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്താ​ണ് എം​എ​ല്‍​എ റോ​ഡാ​യി പു​ന​ര്‍​നി​ര്‍​മി​ച്ച​ത്.

റോ​ഡ് പൂ​ര്‍​ത്തീ​ക​രി​ച്ച​തോ​ടെ അ​ച്ച​ടി​പ്പാ​റ, വ​ലി​യ​പ​താ​ല്‍, വാ​ഹ​മു​ക്ക്, വ​ല്യോ​ലി​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ കാ​ല​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ക്ലേ​ശ​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​യ​ത്. 2019ല്‍ ​മ​ന്ത്രി​യാ​യി​രു​ന്ന ജി. ​സു​ധാ​ക​ര​നാ​ണ് റോ​ഡ് കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന പ​ണി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ദ്യ ഘ​ട്ടം മ​ട​ന്ത​മ​ണ്‍-​കൂ​ത്താ​ട്ടു​കു​ളം വ​രെ​യും ര​ണ്ടാം​ഘ​ട്ട​മാ​യി കൂ​ത്താ​ട്ടു​കു​ളം മു​ത​ല്‍ വ​ലി​യ​പ​താ​ല്‍ കി​ഴ​ക്കേ​മ​ല വ​രെ​യും നേ​ര​ത്തെ പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ മൂ​ന്നാം ഘ​ട്ട നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.പാ​റേ​ക്ക​ട​വു മു​ത​ല്‍ കി​ഴ​ക്കേ​മ​ല വ​രെ ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ദൂ​രം കൂ​ടി പു​ന​ര്‍​നി​ര്‍​മി​ക്കാ​നു​ണ്ട്.

ര​ണ്ടു​കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ല്‍ 5.5മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ടാ​റിം​ഗ് ചെ​യ്ത​ത്. പ​ഴ​യ ടാ​റിം​ഗ് ഇ​ള​ക്കി മാ​റ്റി ക​യ​റ്റ​ങ്ങ​ള്‍ കു​റ​ച്ചും വ​ള​വു​ക​ള്‍ നേ​രെ​യാ​ക്കി​യു​മാ​ണ് റോ​ഡ് നി​ര്‍​മി​ച്ച​ത്. ഇ​രു​വ​ശ​വും ഐ​റി​ഷ് വ​ര്‍​ക്ക് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ നി​ര്‍​മി​ച്ച്, അ​പ​ക​ട മേ​ഖ​ല​യി​ല്‍ ക്രാ​ഷ്ബാ​രി​യ​റും സ്ഥാ​പി​ച്ചു. മ​ന്ദ​മ​രു​തി - വെ​ച്ചൂ​ച്ചി​റ റോ​ഡും മു​ക്ക​ട - ഇ​ട​മ​ണ്‍ - അ​ത്തി​ക്ക​യം എം​എ​ല്‍​എ റോ​ഡും പ​ഴ​വ​ങ്ങാ​ടി നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്.