പെ​ട്രോ​ള്‍ തീ​ര്‍​ന്നു പ്ര​തി​സ​ന്ധി​യി​ലാ​യ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രി​ക്ക് പോ​ലീ​സ് സ​ഹാ​യം
Sunday, June 20, 2021 10:32 PM IST
തി​രു​വ​ല്ല: ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ബ​ന്ധു​വി​ന് ഭ​ക്ഷ​ണ​വു​മാ​യി എ​ത്തു​ന്ന​തി​നി​ടെ പെ​ട്രോ​ള്‍ തീ​ര്‍​ന്നു വ​ഴി​യി​ല്‍ കു​ടു​ങ്ങി​യ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രി​യ്ക്ക് സ​ഹാ​യ​വു​മാ​യി പോ​ലീ​സ്. തി​രു​വ​ല്ല പു​ഷ്പ​ഗി​രി റോ​ഡി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു പോ​കു​ന്ന​വ​ഴി പെ​ട്രോ​ള്‍ തീ​ര്‍​ന്ന​തി​നേ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ പാ​റ്റൂ​ര്‍ സ്വ​ദേ​ശി ബി​നു വി​നോ​ദി​നാ​ണ് പോ​ലീ​സ് സ​ഹാ​യം ന​ല്‍​കി​യ​ത്. പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ത​ന്നെ ബി​നു​വി​നെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യും പെ​ട്രോ​ള്‍ വാ​ങ്ങി തി​രി​കെ സ്‌​കൂ​ട്ട​റി​നു സ​മീ​പം എ​ത്തി​ച്ച് യാ​ത്ര തു​ട​രാ​ന്‍ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹാ​യം ന​ല്‍​കി​യ​ത്.

ലോ​ട്ട​റി വ്യാ​പാ​രി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

അ​ടൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ്ഷ​നു സ​മീ​പം അ​ടൂ​ര്‍ മു​സ്‌​ലിം പ​ള്ളി​യോ​ട് ചേ​ര്‍​ന്നു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് ക​ന്യാ​കു​മാ​രി, വി​ള​വം​കോ​ട് സ്വ​ദേ​ശി ജ​യ​പാ​ലാ​ണ് (50) മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന് മു​ന്‍​വ​ശ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ല്‍ ര​ണ്ടു വ​ര്‍​ഷ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ബൈ​പാ​സി​ല്‍ കാ​ല്‍​ന​ട​യാ​യി ലോ​ട്ട​റി​ക്ക​ച്ച​വ​ടം ചെ​യ്തു വ​ന്നി​രു​ന്ന​യാ​ളാ​ണ് ജ​യ​പാ​ല്‍. അ​ടൂ​ര്‍ പോ​ലീ​സെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.