നി​ര​ത്തു​ക​ളി​ൽ തി​ര​ക്ക്, ബ​സു​ക​ളി​ല്ല; യാ​ത്രാ ബു​ദ്ധി​മു​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ‌
Monday, July 5, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ നി​ര​ത്തു​ക​ളി​ൽ വ​ൻ തി​ര​ക്ക്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം യാ​ത്രാ​ദു​രി​ത​ത്തി​ലു​മാ​യി.ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലെ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ന്ന​ലെ ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ബാ​ങ്കു​ക​ൾ​ക്കും എ​ടി​എം കൗ​ണ്ട​റു​ക​ൾ​ക്കും മു​ന്പി​ൽ നീ​ണ്ട നി​ര​യാ​ണ് ക​ണ്ട​ത്. വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കി​ൽ റോ​ഡു​ക​ൾ വീ​ർ​പ്പു​മു​ട്ടി. തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​നു ത​ന്നെ പോ​ലീ​സി​ന് ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​ന്നു.‌
കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്നാ​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ക​ഐ​സ്ആ​ർ​ടി​സി ത​യാ​റാ​യി​രു​ന്നി​ല്ല. സ്വ​കാ​ര്യ​ബ​സു​ക​ൾ നാ​മ​മാ​ത്ര​മാ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. നി​ര​ത്തു​ക​ളി​ൽ ഇ​റ​ങ്ങി​യ സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഒ​റ്റ​പ്പെ​ട്ട റൂ​ട്ടു​ക​ളി​ൽ നി​യ​ന്ത്ര​ണം പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​ല റൂ​ട്ടു​ക​ളി​ലും ബ​സു​ക​ൾ ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും വ​ല​ച്ചു. ‌
സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ളും ന​ട​ക്കു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ക്കു​ണ്ട്.
ജി​ല്ല​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ നി​ന്ന​ട​ക്കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളു​മാ​യി​രു​ന്നു ഇ​വ​ർ​ക്ക് ശ​ര​ണം. കെഎ​സ്ആ​ർ​ടി​സി​യാ​ക​ട്ടെ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളേ​ക്കാ​ൾ ദീ​ർ​ഘ​ദൂ​ര ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ഓ​ടു​ന്ന​ത്. ഇ​ത് യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​ത്രാ​ബു​ദ്ധി​മു​ട്ടി​നു പ​രി​ഹാ​ര​മാ​കു​ന്നി​ല്ല.
ബ​സു​ക​ളു​ടെ അ​ഭാ​വ​മാ​ണ് കൂ​ടു​ത​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളി​ലേ​ക്കെ​ത്താ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. ‌‌