മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യു​ടെ ബ​സു​ക​ൾ തി​രി​കെ ന​ൽ​ക​ണം: പു​തു​ശേ​രി
Saturday, July 24, 2021 9:54 PM IST
മ​ല്ല​പ്പ​ള്ളി: ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി മ​ല്ല​പ്പ​ള്ളി ക​ഐ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​യി​ൽ നി​ന്ന് ബ​സു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത് പ​ഠ​ന​റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന എ​ൽ​ഡി​എ​ഫ് വി​ശ​ദീ​ക​ര​ണം വി​ചി​ത്ര​മാ​യി​രി​ക്കു​ന്നു​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം.​പു​തു​ശ്ശേ​രി.
ഒ​രു പ​രി​ഷ്ക​ര​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ൻ എം​എ​ൽ​എ ആ​യി​രു​ന്ന ഘ​ട്ട​ത്തി​ൽ അ​ന്ന​ത്തെ ഗ​താ​ഗ​ത​മ​ന്ത്രി മ​ല്ല​പ്പ​ള്ളി സ​ബ് ഡി​പ്പോ അ​ട​ച്ചു​പൂ​ട്ടി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഭ​ര​ണ വി​ധേ​യ​ത്വ​ത്തി​ന്‍റെ പേ​രി​ൽ അ​തി​ന് വി​ധേ​യ​പ്പെ​ട്ടു വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ലു​പ​രി ആ​റു​ദി​വ​സം നീ​ണ്ടു നി​ന്ന നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി സ​ബ് ഡി​പ്പോ പു​നഃ​സ്ഥാ​പി​ക്കു​ക യാ​ണ് താ​ൻ ചെ​യ്ത തെ​ന്നു പു​തു​ശേ​രി പ​റ​ഞ്ഞു.
ഇ​പ്പോ​ൾ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു​പ​ക​രം ക​ർ​ക്ക​ശ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. നേ​ര​ത്തെ 14 ബ​സു​ക​ൾ മ​ല്ല​പ്പ​ള്ളി​യി​ൽ നി​ന്നു കൊ​ണ്ടു​പോ​യി. നാ​ലെ​ണ്ണം മാ​ത്ര​മാ​ണ് തി​രി​കെ ല​ഭി​ച്ച​ത്. ഇ​പ്പോ​ൾ ആ​കെ​യു​ള്ള ഏ​ഴ് ഫാ​സ്റ്റി​ൽ നാ​ലെ​ണ്ണ​മാ​ണ് പാ​റ​ശാ​ല കൊ​ണ്ടു​പോ​കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ഇ​രു​ട്ടു​കൊ​ണ്ട് ഓ​ട്ട​യ​ട​ക്കാ​ൻ ശ്ര​മി​ക്കാ​തെ മ​ല്ല​പ്പ​ള്ളി​ക്ക് ന​ഷ്ട​മാ​യ മു​ഴു​വ​ൻ ബ​സു​ക​ളും തി​രി​ച്ചെ​ത്തി​ച്ചു സ​ർ​വീ​സു​ക​ൾ ന​ട​ത്തി ഗ​താ​ഗ​ത പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് എം​എ​ൽ.​യും എ​ൽ​ഡി​എ​ഫും ഏ​റ്റെ​ടു​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.