ന്യൂ​സ് പേ​പ്പ​ര്‍ ച​ല​ഞ്ചി​ലൂ​ടെ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കി ബ്ലോ​ക്ക് മെം​ബ​ര്‍
Sunday, July 25, 2021 10:10 PM IST
വ​ട​ശേ​രി​ക്ക​ര: റാ​ന്നി ബ്ലോ​ക്ക് പ​ഞ്ച​യ​ത്ത് വ​ലി​യ​കു​ളം ഡി​വി​ഷ​ന്‍ അം​ഗം സി​ബി താ​ഴ​ത്തി​ല്ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഴ​യ ന്യൂ​സ്‌​പേ​പ്പ​റു​ക​ളും ആ​ക്രി സാ​ധ​ന​ക​ളും സ​മാ​ഹ​രി​ച്ചു വി​ല്പ​ന ന​ട​ത്തി​യും സു​മ​ന​സു​ക​ളു​ടെ സം​ഭാ​വ​ന സ്വീ​ക​രി​ച്ചും സ​മാ​ഹ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചു കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്നു. ‌
ന്യൂ​സ് പേ​പ്പ​ര്‍ ച​ല​ഞ്ചി​ലൂ​ടെ 55452 രൂ​പ​യും സം​ഭാ​വ​ന​യാ​യി 17250 രൂ​പ​യും ഉ​ള്‍​പ്പ​ടെ 72702 രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന കു​ട്ടി​ക​ള്‍​ക്കാ​ണ് മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി ന​ല്‍​കു​ന്ന​ത്. ‌
ഫോ​ണ്‍ ന​ല്‍​കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ശ​ബ​രി​നാ​ഥ​ന്‍ എ​ക്‌​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
റി​ങ്കു ചെ​റി​യാ​ന്‍, മ​ണി​യാ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ഫ്രെ​ഡി ഉ​മ്മ​ന്‍, സാം​ജി ഇ​ട​മു​റി, ഷി​ന്റ തേ​ന​ലി​ല്‍, രാ​ജു ആ​ന്റ​ണി, പ്ര​ദീ​പ് ഓ​ലി​ക്ക​ല്‍, ജ​യ്‌​സ​ണ്‍ പെ​രു​ന്നാ​ട്, ഷി​ബു തോ​ണി​ക്ക​ട​വി​ല്‍, ടി​ബി​ന്‍ ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌