വീ​ട്ട​മ്മ​യെ കെ​ട്ടി​യി​ട്ടു മോഷണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Monday, July 26, 2021 11:38 PM IST
പ​ന്ത​ളം: പ​ട്ടാ​പ​ക​ൽ വീ​ട്ട​മ്മ​യെ കൈ​ക​ൾ കെ​ട്ടി​യി​ട്ട് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രേ​ക്കൂ​ടി പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

സ​ഹോ​ദ​ര​ങ്ങ​ളാ​യ മ​ല​യാ​ല​പ്പു​ഴ താ​ഴം ചേ​റാ​ടി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ സി​ജി ഭ​വ​ന​ത്തി​ൽ സു​ഗു​ണ​ൻ (സി​ജു -28), അ​നു​ജ​ൻ സു​നി​ൽ രാ​ജേ​ഷ്(25), തോ​ന്ന​ല്ലൂ​ർ ആ​ന​ന്ദ​വി​ലാ​സ​ത്തി​ൽ എ​സ്.​ആ​ദ​ർ​ശ്(30)​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ട​യ്ക്കാ​ട് ഉ​ള​മ​യി​ൽ വീ​ട്ടി​ൽ റാ​ഷി​ക്കി​നെ(19) നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ട​യ്ക്കാ​ട് പ​ന​യ​റ​യി​ൽ ശാ​ന്ത​കു​മാ​രി​യെ(72)​കെ​ട്ടി​യി​ട്ട് മോ​ഷ​ണം ന​ട​ത്തി​യ​കേ​സി​ലാ​ണ് അ​റ​സ​റ്റ്. ക​ഴി​ഞ്ഞ 20ന് ​ഉ​ച്ച​യ്ക്ക് വാ​ഴ​യി​ല വെ​ട്ടാ​ൻ എ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി​യ മൂ​ന്നു​പേ​രി​ൽ ര​ണ്ട് യു​വാ​ക്ക​ൾ ചേ​ർ​ന്നാ​ണ് ശാ​ന്ത​കു​മാ​രി​യെ കൈ​ക​ൾ ബ​ന്ധി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ‌ മോ​ഷ്ടാ​ക്ക​ൾ പ​ത്ത​നം​തി​ട്ട കു​ന്പ​ഴ​യി​ലു​ള്ള വ​ർ​ക്ക്ഷോ​പ്പി​ലും മ​ദ്യ​ശാ​ല​ക​ളി​ലും ഒ​ത്തു​ചേ​ർ​ന്നാ​ണ് പ​രി​ച​യം സ്ഥാ​പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണ​ത്തി​ലെ സൂ​ത്ര​ധാ​ര​നെന്ന് കരു തുന്ന തോ​ന്ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ആ​ദ​ർ​ശാണ് പന്തളത്ത് മോഷണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.

ക​ട​യ്ക്കാ​ട്ട് ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന ഒ​രു വ​യോ​ധി​ക​യു​ണ്ടെ​ന്നും ഇ​വി​ടെ മോ​ഷ​ണം ന​ട​ത്താ​മെ​ന്നും പ​റ​യു​ക​യും ദി​വ​സ​വും സ​മ​യ​വും എ​ല്ലാം തീ​രു​മാ​നി​ച്ച​തും ആ​ദ​ർ​ശാ​ണ്. ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​യ്ക്കാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മെ​ത്തി​യ സി​ജു​വും സു​നി​ൽ​രാ​ജേ​ഷും ബൈ​ക്കി​ലെ​ത്തി​യ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളും ചേ​ർ​ന്ന് ആ​റ്റു​തീ​ര​ത്തെ​ത്തി മ​ദ്യ​പി​ച്ച​ശേ​ഷം ആ​ദ​ർ​ശ് ത​ന്‍റെ ബൈ​ക്കി​ലാ​ണ് ഇ​വ​രെ വീ​ടി​നു സ​മീ​പം എ​ത്തി​ച്ച​ത്. മോ​ഷ​ണ​ശേ​ഷം തി​രി​കെ ഓ​ട്ടോ​യ്ക്ക് സ​മീ​പം എ​ത്തി​ച്ച​തും ആ​ദ​ർ​ശാ​ണ്. ‌

അ​റ​സ്റ്റി​ലാ​യ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ​യും മോ​ഷ​ണ​സ്ഥ​ല​ത്തെ​ത്തി​ച്ച​ശേ​ഷം തന്നെ ശാന്തകുമാരി തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​യി ആദർശ് വീ​ട്ടി​ൽ നി​ന്നും മാ​റി​നി​ന്നു. മൂ​ന്നു​പേ​രും വീ​ട്ടി​ലെ​ത്തു​ക​യും റാ​ഷി​ക്ക് കു​ടി​ക്കാ​ൻ വെ​ള്ളം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. വെ​ള്ളം കു​ടി​ച്ച​ശേ​ഷം റാ​ഷി​ക്കും മാ​റി​നി​ന്നു. സി​ജു​വും സു​നി​ൽ രാ​ജേ​ഷും ചേ​ർ​ന്നാ​ണ് ശാ​ന്ത​കു​മാ​രി​യെ കെ​ട്ടി​യി​ട്ട് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച​ത്. ‌

മോ​ഷ്ടി​ച്ച മൂ​ന്നു പ​വ​നി​ൽ ഒ​രു​ഭാ​ഗം കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല​യി​ലെ​യും പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ​യി​ലെ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​യം​വ​ച്ചും ബാ​ക്കി സ്വ​ർ​ണം വി​ൽ​ക്കു​ക​യും ചെ​യ്തു കി​ട്ടി​യ തു​ക​യി​ൽ 22000 രൂ​പാ ആ​ദ​ർ​ശി​ന് ന​ൽ​കി. മോ​ഷ്ടി​ച്ച 8000 രൂ​പ ചെ​ല​വ​ഴി​ച്ചു. റാ​ഷി​ക്കി​ന് പ​ണം പി​ന്നീ​ട് ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.‌

പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, പെ​രു​നാ​ട്, ചി​റ്റാ​ർ, നൂ​റ​നാ​ട് തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ത്തി​ല​ധി​കം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സു​നി​ൽ രാ​ജേ​ഷെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​ഹോ​ദ​ര​ൻ സി​ജു പ​ല കേ​സു​ക​ളി​ലും പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. അ​റ​സ്റ്റി​ലാ​യ റാ​ഷി​ക്ക് റി​മാ​ൻ​ഡി​ലാ​ണ് മ​റ്റ് മൂ​ന്നു പേ​രെ​യും അ​ടൂ​ർ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാക്കി. ‌

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഡി​വൈ​എ​സ്പി ആ​ർ.​ബി​നു, പ​ന്ത​ളം എ​സ്എ​ച്ച്ഒ എ​സ്.​ശ്രീ​കു​മാ​ർ, എ​സ്ഐ. ബി.​എ​സ്.​ശ്രീ​ജി​ത്ത്, ക്രൈം ​വി​ഭാ​ഗം എ​സ്ഐ. സി.​കെ.​വേ​ണു, എ​എ​സ്ഐ. ജി.​അ​ജി​ത്ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​സ്.​ശ​ര​ത്ത് എ​ൻ.​കൃ​ഷ്ണ​ദാ​സ്, സ​ന്ദീ​പ്, ജി.​സു​ധാ​ഷ്, പി.​എം.​രാ​ജേ​ഷ്, ജി.​മ​നോ​ജ്, സി.​എ​സ്.​അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ‌