കൊ​ല​പാ​ത​ക സൂ​ച​ന​യി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടി സി​ബി​ഐ അ​ന്വേ​ഷ​ണം
Tuesday, July 27, 2021 9:53 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ലെ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്ന​തെ​ന്ന് സം​ശ​യം. ഇ​തു സം​ബ​ന്ധ​മാ​യ അ​ന്തി​മ റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
സം​സ്ഥാ​ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട കേ​സാ​യ​തി​നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​കാ​യ​ണ് അ​ന്വേ​ഷ​ണ​സം​ഘം. സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ ഡി​വൈ​എ​സ്പി ര​ണ്‍​ബീ​ർ​സിം​ഗ് ശെ​ഖാ​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ ്സം​ഘം അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം റീ ​പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സം​ഭ​വ​സ്ഥ​ലം ഉ​ൾ​പ്പെ​ടെ സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​ത്തു. പി​ന്നീ​ട് പ​ത്തു​ത​വ​ണ സം​ഘം പ​ത്ത​നം​തി​ട്ട​യി​ൽ ക്യാ​ന്പ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. റീ ​പോ​സ്റ്റു​മോ​ർ​ട്ടു ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​വു​മാ​യി വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. ആ​ക​സ്മി​ക​മാ​യി ഒ​രാ​ൾ കി​ണ​റ്റി​ൽ വീ​ണ​തു​മൂ​ല​മോ എ​ടു​ത്തു ചാ​ടി​യ​തു​മൂ​ല​മോ ഉ​ണ്ടാ​കാ​വു​ന്ന പ​രി​ക്കു​ക​ളും മ​റ്റു​ത​ര​ത്തി​ൽ ഉ​ണ്ടാ​കാ​വു​ന്ന പ​രി​ക്കു​ക​ളും സം​ബ​ന്ധി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സം​ഘം തേ​ടി​യി​രു​ന്നു.
വ​ന​പാ​ല​ക​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ​ക്കൂ​ടാ​തെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു ചി​ല​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു.
സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും കൃ​ത്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണ​വും കൂ​ടി​യാ​യ​പ്പോ​ൾ മ​ത്താ​യി വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ദം ശ​രി​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള നി​ഗ​മ​ന​ങ്ങ​ളി​ലേ​ക്കാ​ണ് അ​ന്വേ​ഷ​ണ​സം​ഘം എ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.