ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം ആ​ച​രി​ച്ചു
Wednesday, July 28, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ഹെ​പ്പ​റ്റൈ​റ്റി​സ് വൈ​റ​സി​നെ ക​ണ്ടു​പി​ടി​ച്ച ബ്ലൂ ​ബ​ര്‍​ഗ് എ​ന്ന ശാ​സ്ത്ര​ജ്ഞ​ന്‍റെ ജ​ന്മ​ദി​ന​മാ​യ 28ന് ​ഹെ​പ്പ​റ്റൈ​റ്റി​സ് ദി​ന​മാ​യി ആ​ച​രി​ച്ചു.
അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഡി.​സ​ജി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​ശീ​യ വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് നി​യ​ന്ത്ര​ണ പ​രി​പാ​ടി 2018 മു​ത​ല്‍ ഇ​ന്ത്യ​യി​ല്‍ ന​ട​ന്നു വ​രു​ന്നു. 2030 ഓ​ടെ വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സി​നെ രാ​ജ്യ​ത്തു നി​ന്നും നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ക എ​ന്ന​താ​ണ് ഈ ​പ്രോ​ഗ്രാ​മി​ന്‍റെ ല​ക്ഷ്യം. 'ഹെ​പ്പ​റ്റൈ​റ്റി​സ്: ഇ​നി കാ​ത്തി​രി​ക്കാ​നാ​കി​ല്ല; രോ​ഗ നി​ര്‍​ണ​യ​വും ചി​കി​ത്സ​യും വൈ​കി​ക്ക​രു​ത്' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം. അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് നോ​ഡ​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.
ജി​ല്ലാ​ത​ല യോ​ഗ​ത്തി​ല്‍ ഡി​എം​ഒ ഡോ. ​എ.​എ​ല്‍ ഷീ​ജ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​എ​സ്.​സു​ഭ​ഗ​ന്‍ (സൂ​പ്ര​ണ്ട്), ഡോ.​ജി.​അ​നീ​ഷ് കു​മാ​ര്‍, ഡോ. ​പി.​അ​ജി​ത (ഡി​എ​സ്ഒ), ഡോ.​ടി.​പ്ര​ശാ​ന്ത്, ഡോ.​പി.​ശ​ശി, ഡോ. ​സാ​നി എം.​സോ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഉ​ച്ച​യ്ക്ക് ശേ​ഷം ജീ​വ​ന​ക്കാ​ര്‍​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തി.